Begin typing your search...

വൃദ്ധ ദമ്പതികളെ കഴുത്തറുത്ത് കൊന്ന് കൊച്ചുമകൻ; പ്രതിയെ തിരഞ്ഞ് പൊലീസ്

വൃദ്ധ ദമ്പതികളെ കഴുത്തറുത്ത് കൊന്ന് കൊച്ചുമകൻ; പ്രതിയെ തിരഞ്ഞ് പൊലീസ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

തൃശൂർ വടക്കേക്കാട് വൈലത്തൂരിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. വൈലത്തൂർ അണ്ടിക്കോട്ട് കടവ് പനങ്ങാവിൽ അബ്ദുള്ള(75), ഭാര്യ ജമീല (64) എന്നിവരെയാണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ കൊച്ചുമകൻ മുന്ന എന്ന ആഗ്മലിനെ പൊലീസ് അന്വേഷിക്കുകയാണ്. ഗുരുവായൂർ എസിപി കെ.ജി സുരേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. സംഭവ ശേഷം പ്രതി ഒളിവിൽ പോയെന്നാണ് വിവരം.

വൃദ്ധ ദമ്പതികൾ താമസിച്ചിരുന്ന വീട്ടിലായിരുന്നു കൊച്ചുമകനും താമസിച്ചിരുന്നത്. കൊച്ചുമകന് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് ലഭിക്കുന്ന വിവരം. അന്വേഷണത്തിന് ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നു എന്ന് പൊലീസ് വ്യക്തമാക്കി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി

WEB DESK
Next Story
Share it