Begin typing your search...

കെഎസ്ആർടിസിക്ക് 91.53 കോടി രൂപ കൂടി അനുവദിച്ച് സംസ്ഥാന സർക്കാർ; 71.53 കോടി വായ്പാ തിരിച്ചടവിന്

കെഎസ്ആർടിസിക്ക് 91.53 കോടി രൂപ കൂടി അനുവദിച്ച് സംസ്ഥാന സർക്കാർ; 71.53 കോടി വായ്പാ തിരിച്ചടവിന്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സംസ്ഥാന സർക്കാർ കെ.എസ്.ആർ.ടി.സിക്ക് 91.53 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ. പെൻഷൻ വിതരണത്തിന് കോർപറേഷൻ എടുത്ത വായ്പയുടെ തിരിച്ചടവിനായാണ് ഇതിൽ 71.53 കോടി രൂപ നൽകിയത്. ശേഷിക്കുന്ന 20 കോടി രൂപ കെ.എസ്.ആർ.ടി.സിക്കുള്ള സഹായമായും നൽകി.

പ്രാഥമിക കാർഷിക വായ്പ സംഘങ്ങളുടെ കൺസോർഷ്യത്തിൽനിന്ന് പെൻഷൻ വിതരണത്തിനായി കെഎസ്ആർടിസി എടുത്ത വായ്പയുടെ തിരിച്ചടവാണ് സർക്കാർ ഉറപ്പാക്കുന്നതെന്ന് ധനകാര്യ മന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. കെ.എസ്.ആർ.ടി.സിയിൽ ശമ്പളവും പെൻഷനുമടക്കം മുടക്കം കൂടാതെ വിതരണം ഉറപ്പാക്കാൻ ഈ മാസം ആദ്യത്തിൽ 30 കോടി രൂപ കൂടി സർക്കാർ അനുവദിച്ചിരുന്നു. ഇതിനുപുറമെയാണ് ഇപ്പോൾ 20 കോടി കൂടി നൽകിയത്. ഇതിനുവേണ്ടിമാത്രം പ്രതിമാസം 50 കോടി രൂപയെങ്കിലും കോർപ്പറേഷന് സർക്കാർ നൽകുന്നുണ്ടെന്നും ധനവകുപ്പ് പറയുന്നു. രണ്ടാം പിണറായി സർക്കാർ ഇതുവരെ 5868.53 കോടി രൂപയാണ് കെഎസ്ആർടിസിക്ക് നൽകിയതെന്നും ധനമന്ത്രി അറിയിച്ചു.

WEB DESK
Next Story
Share it