Begin typing your search...

'പൂരം കലക്കിയത് ആര്‍എസ്എസ്'; സുരേഷ് ഗോപി ഇപ്പോഴും സിനിമ സ്റ്റൈലിലെന്ന് എം.വി ഗോവിന്ദൻ

പൂരം കലക്കിയത് ആര്‍എസ്എസ്; സുരേഷ് ഗോപി ഇപ്പോഴും സിനിമ സ്റ്റൈലിലെന്ന് എം.വി ഗോവിന്ദൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും എല്ലാം അന്വേഷണത്തിൽ പുറത്തുവരുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. തൃശൂര്‍ പൂരം അലങ്കോലമാക്കിയ് ആര്‍എസ്എസ് ആണ്. പൂരം പൂര്‍ണമായും കലങ്ങിയിട്ടില്ല. എന്നാൽ, പൂരം ഉപതെരഞ്ഞെടുപ്പിൽ ഒരു പ്രശ്നമായി ഉയര്‍ത്തുകയാണ് യുഡിഎഫും ബിജെപിയും.

വര്‍ഗീയ ധ്രുവീകരണത്തിന് പൂരം ഉപയോഗപ്പെടുത്താനാണ് ശ്രമം. ബിജെപിക്ക് സഹായം ചെയ്തു കൊടുക്കുകയാണ് വി.ഡി സതീശനെന്നും ഗോവിന്ദൻ ആരോപിച്ചു. തൃശൂര്‍ പൂരം വിവാദത്തിൽ സുരേഷ് ഗോപി ലൈസൻസില്ലാത്ത പോലെയാണ് ഓരോന്ന് പറയുന്നത്. എന്തും പറയാമെന്ന നിലപാടാണ് അദ്ദേഹം സ്വീകരിക്കുന്നത്. ഇപ്പോഴും സിനിമ സ്റ്റൈലിലാണ് സുരേഷ് ഗോപി. സുരേഷ് ഗോപി പറയുന്നത് കാര്യമാക്കേണ്ടെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

എഡിഎമ്മിന്‍റെ മരണത്തിൽ സിപിഎം ആരെയും സംരക്ഷിക്കില്ല. പൂർണമായും എഡിഎമ്മിൻ്റെ കുടുംബത്തിനൊപ്പമാണ്. ദിവ്യയുടെ അറസ്റ്റ് സംബന്ധിച്ച് പൊലീസിന് ഒരു നിർദേശവും കൊടുത്തിട്ടില്ല. പൊലീസിന് നിർദേശം കൊടുക്കുന്ന രീതി പാർട്ടിക്കില്ല. ഇന്ന് കേസ് പരിഗണിക്കുകയല്ലേയെന്നും നിയമ നടപടികൾ അങ്ങനെ തുടരുമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

WEB DESK
Next Story
Share it