Begin typing your search...

കെ.സി വേണുഗോപാൽ ആലപ്പുഴയിൽ ജയിക്കില്ല; എൽ ഡി എഫിനൊപ്പം ഉറച്ചു നിന്ന മണ്ഡലം ഇത്തവണയും അത് ആവർത്തിക്കുമെന്ന് എം വി ഗോവിന്ദൻ

കെ.സി വേണുഗോപാൽ ആലപ്പുഴയിൽ ജയിക്കില്ല; എൽ ഡി എഫിനൊപ്പം ഉറച്ചു നിന്ന മണ്ഡലം ഇത്തവണയും അത് ആവർത്തിക്കുമെന്ന് എം വി ഗോവിന്ദൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

യുഡിഎഫ് സ്ഥാനാർത്ഥി കെ സി വേണുഗോപാൽ ആലപ്പുഴയിൽ ജയിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അതിനാൽ കോൺഗ്രസിന് രാജ്യസഭയിലെ സീറ്റ് നഷ്ടമാകുമെന്ന സാഹചര്യം ഉണ്ടാകില്ല.

കഴിഞ്ഞ തവണത്തെ കൊടുങ്കാറ്റിലും പിടിച്ചു നിന്ന മണ്ഡലമാണ് ആലപ്പുഴ. എൽ ഡി എഫിനൊപ്പം ഉറച്ചു നിന്ന മണ്ഡലം ഇത്തവണയും അത് ആവർത്തിക്കും.

കോൺഗ്രസിന്റെയും ബിജെപിയുടെയും മുഖ്യശത്രു ഇടതുപക്ഷമാണ്. ബിജെപിയും കോൺഗ്രസും തമ്മിൽ ധാരണകൾ ഉണ്ടാകുന്നത് പല ഘട്ടത്തിലും കാണാറുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പ്രതികരിച്ചു.

WEB DESK
Next Story
Share it