Begin typing your search...

ഗവർണർ പോരിനൊരുങ്ങി; സെനറ്റ് യോഗത്തിന് മുമ്പ് സ്വന്തം നിലക്ക് ചാൻസലർ നോമിനികളെ നിശ്ചയിക്കാൻ നീക്കം

ഗവർണർ പോരിനൊരുങ്ങി; സെനറ്റ് യോഗത്തിന് മുമ്പ് സ്വന്തം നിലക്ക് ചാൻസലർ നോമിനികളെ നിശ്ചയിക്കാൻ നീക്കം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കേരള സർവകലാശാല വി.സി നിയമനത്തിൽ നവംബർ നാലിന് തീരുമാനിച്ചിരിക്കുന്ന സെനറ്റ് യോഗത്തിന് മുമ്പ് സ്വന്തം നിലയ്ക്ക് ചാൻസലർ നോമിനികളെ നിശ്ചയിക്കാനാണ് രാജ്ഭവന്റെ നീക്കം. പുറത്താക്കിയ പ്രതിനിധികൾക്ക് പകരമാകും പുതിയ അംഗങ്ങളെ തെരഞ്ഞെടുക്കുക. അതേസമയം ഗവർണറുടെ നീക്കങ്ങളെ നിയമപരമായി നേരിടാനാണ് അയോഗ്യരാക്കിയ പ്രതിനിധികളുടെ തീരുമാനം.

കഴിഞ്ഞ യോഗത്തിൽ പങ്കെടുക്കാത്ത പ്രതിനിധികളെ പുറത്താക്കിയതിന് പിന്നാലെ പകരം പ്രതിനിധികളെ ഉടൻ ഗവർണർ നിശ്ചയിക്കും. സാധാരണ ഗതിയിൽ സർക്കാർ നിശ്ചയിച്ചു നൽകുന്ന പ്രതിനിധികൾക്ക് ഗവർണർ അംഗീകാരം നൽകാറാണ് പതിവ്. എന്നാൽ മുൻ ഗവർണർ നിശ്ചയിച്ച പ്രതിനിധികൾ ഇത്തരത്തിൽ നിയമിതരായതിനാൽ രാഷ്ട്രീയ നിർദേശം അനുസരിച്ച് പ്രവർത്തിച്ചു എന്ന് രാജ്ഭവൻ വിലയിരുത്തുന്നു. സിപിഎം നിർദേശപ്രകാരം ഇവർ യോഗത്തിൽ നിന്ന് മനപ്പൂർവം വിട്ടുനിൽക്കുകയായിരുന്നു. അതിനാലാണ് കീഴ്വഴക്കത്തിന് വിരുദ്ധമായി സ്വന്തം നിലക്ക് പ്രതിനിധികളെ കണ്ടെത്താൻ ചാൻസലർ ഒരുങ്ങുന്നത്.

അടുത്ത സെനറ്റ് യോഗത്തിന് മുമ്പ് 15 പേരെയും നിശ്ചയിച്ചു നൽകി, ക്വാറം തികയാതെ യോഗം പിരിയുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യം. ഗവർണർക്കെതിരെ പാസാക്കിയ പ്രമേയം പുനഃപരിശോധിക്കാൻ വിളിക്കുന്ന പ്രത്യേക യോഗത്തിൽ ഭരണപക്ഷ പ്രതിനിധികളെ പ്രതിരോധത്തിലാക്കുക എന്ന ഉദ്ദേശം കൂടി ഇതിനുണ്ട്.

Ammu
Next Story
Share it