Begin typing your search...

പുറത്താക്കൽ നടപടി; 4 വി സി മാരിൽ നിന്ന് ഗവർണർ ഇന്ന് ഹിയറിങ്ങ് നടത്തും

പുറത്താക്കൽ നടപടി; 4 വി സി മാരിൽ നിന്ന് ഗവർണർ ഇന്ന് ഹിയറിങ്ങ് നടത്തും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പുറത്താക്കൽ നടപടിയുടെ ഭാഗമായി നാല് വി സി മാരിൽ നിന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് ഹിയറിങ്ങ് നടത്തും. കാലിക്കറ്റ്, സംസ്‌കൃത, ഡിജിറ്റൽ, ഓപ്പൺ സർവകലാശാല വിസിമാരോട് രാജ്ഭവനിൽ ഹാജരാകാൻ ആണ് നിർദേശം.

സംസ്‌കൃത വിസി അസൗകര്യം അറിയിച്ചെങ്കിലും ഓൺലൈൻ വഴി ഹാജരാകാൻ ഗവർണർ നിർദേശിച്ചിരുന്നു. കെടിയു വിസിയെ സുപ്രീംകോടതി പുറത്താക്കിയതിനു പിന്നാലെയാണ് യുജിസി നിശ്ചയിച്ച മാനദണ്ഡങ്ങൾ ഇല്ലെന്നു കാണിച്ച് മറ്റ് വിസിമാരെ പുറത്താക്കാൻ ഗവർണർ നടപടി തുടങ്ങിയത്. പട്ടികയിൽ ഇനി നാല് പേരാണ് ബാക്കി. വിസിമാരുടെ ഹർജിയിൽ ഹൈക്കോടതിയാണ് ഹിയറിങ് നിർദേശിച്ചത്.

WEB DESK
Next Story
Share it