Begin typing your search...

ഗവർണർ ശ്രമിക്കുന്നത് സർക്കാരിനെ രക്ഷിക്കാൻ, പോര് ജനങ്ങളെ കബളിപ്പിക്കാൻ; വി ഡി സതീശൻ

ഗവർണർ ശ്രമിക്കുന്നത് സർക്കാരിനെ രക്ഷിക്കാൻ, പോര് ജനങ്ങളെ കബളിപ്പിക്കാൻ; വി ഡി സതീശൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഗവർണറും സർക്കാരും തമ്മിലുള്ള പോര് ജനങ്ങളെ കബളിപ്പിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സ്വർണ്ണ കള്ളകടത്ത് വിഷയത്തിൽ ഇപ്പോഴാണോ ഗവർണർ പ്രതികരിക്കുന്നത്?. സർക്കാരിനെ രക്ഷിക്കാനാണ് ഗവർണർ ശ്രമിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന് എല്ലാവർക്കും അറിയാം. എന്തുകൊണ്ട് അന്വേഷിക്കുന്നില്ല. ഗവർണർ സർക്കാരിനെ രക്ഷിക്കാൻ ഇറങ്ങിയിരിക്കുകയാണ്.

മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കാളിത്തം ഉണ്ടെന്ന് എല്ലാവർക്കും അറിയാം. സർക്കാരും ഗവർണറും തമ്മിൽ പല ഏർപ്പാടുകളും നടത്തി. സർക്കാരും ഗവർണറും തമ്മിൽ എന്താണ് തർക്കം? ഗവർണർ രാഷ്ട്രപതിക്ക് കത്തയച്ചത് പോലും സർക്കാരിനെ സഹായിക്കാനാണ്. യഥാർത്ഥ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ആണ് ശ്രമം. ഗവർണർ ഗവൺമെന്റ് പോരെന്ന് വരുത്തി തീർക്കുന്നു. ഇവർ തമ്മിൽ ഒരു തർക്കവും ഇല്ലെന്നും സതീശൻ പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധിയ്ക്ക് ആക്കം കൂട്ടുന്ന നടപടിയാണ് സിപിഎമ്മും സർക്കാരും സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതിക സർവകലാശാലയിലെ പ്രതിഷേധം എന്തിനാണ്? എന്താണ് സർക്കാർ ഉദ്ദേശിക്കുന്നത്? സുപ്രീം കോടതി വിധിക്ക് എതിരായാണ് സർക്കാർ പ്രവർത്തിക്കുന്നത്. സുപ്രീം കോടതിയെ അനുസരിക്കില്ല എന്നാണോ?. ഇരകളായി മാറുന്നത് വിദ്യാർത്ഥികളാണ്. ഇഷ്ടക്കാരെ നിയമിക്കാൻ പിൻവാതിൽ ശ്രമം നടക്കുന്നു. സാങ്കേതിക സർവകലാശാലയ്ക്ക് താൽകാലികമായി ഒരു വിസിയെവച്ചിട്ടും പ്രതിഷേധവുമായാണ് മുന്നോട്ടു പോകുന്നത്. സംഘപരിവാർ പശ്ചാത്തലമുള്ളയാളാണെങ്കിൽ എതിർക്കാം. ഇത് അങ്ങനെയല്ലല്ലോ.അക്കാദമിക് യോഗ്യതയുള്ളയാളാണെന്നും അദ്ദേഹം പറഞ്ഞു.

Ammu
Next Story
Share it