Begin typing your search...
'മുഖ്യമന്ത്രിയുടെ അറിവില്ലാതെ ഇതെല്ലാം നടക്കുമോ?'; താൻ റബ്ബർ സ്റ്റാമ്പെന്ന് കരുതണ്ടെന്ന് ഗവർണർ
സംസ്ഥാന സർക്കാരിനും ഭരണ കക്ഷിക്കെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. താൻ റബർ സ്റ്റാംപ് അല്ലെന്ന് തുറന്നടിച്ച ഗവർണർ, നിയമവും ഭരണഘടനയും കീഴ്വഴക്കങ്ങളും അനുസരിച്ച് മാത്രമേ ബില്ലുകൾ ഒപ്പിടുന്നതിലടക്കം തീരുമാനമെടുക്കൂവെന്നും വ്യക്തമാക്കി. സർവകലാശാലകളുടെ സ്വയം ഭരണാവകാശം അട്ടിമറിക്കാൻ കൂട്ടുനിൽക്കില്ലെന്നും ഗവർണർ പറഞ്ഞു. സർവകലാശാലകളിൽ ഭരണകക്ഷിയുടെ ബന്ധുനിയമനം അനുവദിക്കില്ലെന്ന് ഗവർണർ വാർത്താ സമ്മേളനത്തിൽ ആവർത്തിച്ചു.
സർവകലാശാലകളിലെ സ്വയം ഭരണാവകാശം പരിപാവനമാണ്. അതിൽ വെള്ളം ചേർക്കാൻ അനുവദിക്കില്ല. താൻ റബ്ബർ സ്റ്റാമ്പല്ല. സർവകലാശാലയുമായി ബന്ധപ്പെട്ട് ഭരണഘടനാപരമായി മാത്രമേ തീരുമാനമെടുക്കുകയുള്ളു. മുഖ്യമന്ത്രിയുടെ അറിവില്ലാതെ സ്റ്റാഫംഗത്തിന്റെ ബന്ധുവിന് എങ്ങനെ നിയമനം കിട്ടുമെന്ന ചോദ്യവും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉയർത്തി.
Next Story