Begin typing your search...

സപ്ലൈകോയെ അടുത്ത കെഎസ്ആർടിസി ആക്കി ദയാവധത്തിന് ഒരുക്കുകയാണ് സർക്കാര്‍: ഷാഫി പറമ്പില്‍

സപ്ലൈകോയെ അടുത്ത കെഎസ്ആർടിസി ആക്കി ദയാവധത്തിന് ഒരുക്കുകയാണ് സർക്കാര്‍: ഷാഫി പറമ്പില്‍
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സപ്ലൈകോയെ അടുത്ത കെഎസ്ആർടിസി ആക്കി ദയാവധത്തിന് ഒരുക്കുകയാണ് സർക്കാരെന്ന് ഷാഫി പറമ്പില്‍ എംഎൽഎ. ധൂർത്തും അഴിമതിയും കൊണ്ട് സർക്കാർ കേരളത്തെ മുടിപ്പിച്ചുവെന്നും നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവിലൂടെ പിണറായി സർക്കാർ സ്വയം വില കുറഞ്ഞ വസ്തുവായി മാറിയെന്നും ഷാഫി പറമ്പിൽ വിമർശിച്ചു. കേരളീയത്തിലൂടെ സംസ്ഥാനത്തിന്റെ നിലമെച്ചപ്പെടുമെന്ന് പറഞ്ഞവർ സാധാരണക്കാരന്റെ ജീവൻ നഷ്ടമാവുന്ന സാഹചര്യം മനസ്സിലാക്കുന്നില്ല എന്നും ഷാഫി പറമ്പില്‍ ആരോപിച്ചു.

പ്രതിസന്ധികളിൽ താങ്ങാവുന്നതിന് പകരം ജനങ്ങളെ തട്ടി കളിക്കുകയാണ് സർക്കാർ ചെയ്യുന്നത്. പിആർഎസ് വായ്പാ മാർഗം സംഭരണ തുക വിതരണം പാടില്ലെന്ന് കോൺഗ്രസ് പണ്ടേ ആവശ്യപ്പെട്ടതാണ്. സർക്കാർ അനാവശ്യ പരസ്യങ്ങൾ ഒഴിവാക്കി, ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

WEB DESK
Next Story
Share it