Begin typing your search...
കാഞ്ഞങ്ങാട് മാനസിക അസ്വാസ്ഥ്യമുള്ള യുവതിയെ കാണാതായതായി പരാതി
കാഞ്ഞങ്ങാട് യുവതിയെ കാണാതായതായി പരാതി. കാഞ്ഞങ്ങാട് സൗത്ത് കൊവ്വൽ സ്റ്റോറിലെ ബേബിയുടെ മകൾ ആതിരയെ(24)യാണ് കാണാതായത്. ചൊവ്വാഴ്ച രാത്രി 12-ഓടെയാണ് യുവതിയെ കാണാതായത്. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന യുവതി അർദ്ധരാത്രി വീട്ടിൽനിന്നും ഇറങ്ങിപ്പോയശേഷം കാണാതാവുകയായിരുന്നു. മാതാവ് നൽകിയ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആതിരയെ കുറിച്ച് വിവരം ലഭിക്കുന്നവർ പൊലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു. 9747621916, 9747732 695.
Next Story