Begin typing your search...

ഒരു ചേട്ടനെപ്പോലെ കൂടെയുണ്ട്,എത്ര ചെലവുള്ള ചികിത്സയും നമുക്ക് ചെയ്യാം; മഹേഷിനെ കാണാനെത്തി ഗണേഷ് കുമാർ

ഒരു ചേട്ടനെപ്പോലെ കൂടെയുണ്ട്,എത്ര ചെലവുള്ള ചികിത്സയും നമുക്ക് ചെയ്യാം; മഹേഷിനെ കാണാനെത്തി ഗണേഷ് കുമാർ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

വാഹനാപകടത്തിൽ ചികിത്സയിൽ കഴിയുന്ന മിമിക്രിതാരവും ഡബ്ബിങ്ങും ആർട്ടിസ്റ്റുമായ മഹേഷ് കുഞ്ഞുമോനെ കാണാനെത്തി കെ.ബി. ഗണേഷ് കുമാർ എം.എൽ.എ. എത്ര ചെലവുളള ചികിത്സയും ചെയ്യാമെന്നും എന്തിനും കൂടെയുണ്ടാകുമെന്നും ഗണേഷ്‌കുമാർ അറിയിച്ചിട്ടുണ്ട്. 'ഒരു വിഷമത്തിന്റേയും കാര്യമില്ല. ഒന്നിനും പേടിക്കേണ്ട, എന്ത് ആവശ്യത്തിനും ഞാൻ ഒപ്പമുണ്ട്. ഒരു സഹോദരനോട് ചോദിക്കും പോലെ ചോദിക്കാം. ഞാൻ ഡോക്ടർമാരോട് സംസാരിക്കുന്നുണ്ട്. പഴയതിനെക്കാൾ മിടുക്കനായി തിരിച്ചു വരും. എത്ര ചെലവുള്ള ചികിത്സയാണെങ്കിലും നമുക്ക് അത് ചെയ്യാം. സാമ്പത്തികത്തെ കുറിച്ചോർത്ത് ഭയപ്പെടേണ്ടതില്ല'- ചികിത്സ ചെലവിനെ കുറിച്ച് ചോദിച്ച് അറിഞ്ഞതിന് ശേഷം ഗണേഷ് ഉറപ്പു നൽകി.

അമൃത ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മഹേഷിന്റെ മുഖത്തും പല്ലുകൾക്കുമായിരുന്നു പരിക്കേറ്റത്. ദീർഘമായ ഒരു സർജറിയിലൂടെ പരിക്കുകൾ ഭേദമാക്കി വിശ്രമത്തിലാണ് മഹേഷ് കുഞ്ഞുമോൻ. പരിക്കുകൾ ഭേദമായി ശക്തമായി തിരികെ വരും എന്നാണ് മഹേഷ് കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. ജൂൺ അഞ്ചിനു പുലർച്ചെ നാലരയോടെ ദേശീയപാത 66 ലെ പനമ്പിക്കുന്നിൽ വെച്ചാണ് അപകടമുണ്ടായത്. താരങ്ങൾ സഞ്ചരിച്ച കാറും പിക്കപ് വാനും കൂട്ടിയിടിക്കുകയായിരിക്കുന്നു. തലയ്ക്കു പരുക്കേറ്റ സുധിയെ പെട്ടെന്നുതന്നെ കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചികിത്സയിൽ കഴിയുന്ന ബിനു അടിമാലിയും ഉല്ലാസ് അരൂരും സുഖം പ്രാപിച്ചു വരികയാണ്. ശസ്ത്രക്രിയക്ക് ശേഷം പുറത്തുവന്ന മഹേഷ് താൻ ശക്തമായി തിരിച്ചുവരുമെന്നും എല്ലാവരുടെയും പ്രാർത്ഥനയ്ക്ക് നന്ദിയും അറിയിച്ചിരുന്നു. മഹേഷിന്റെ വീഡിയോ ശ്രദ്ധയിൽ പെട്ടാണ് എംഎൽഎ ഗണേഷ് കുമാർ എറണാകുളത്ത് നേരിട്ടെത്തി മഹേഷിനെ സന്ദർശിച്ച് സഹായം ഉറപ്പുനൽകിയത്.

രാഷ്ട്രീയ നേതാക്കൾക്കും സിനിമ താരങ്ങൾക്കും ഉൾപ്പെടെ നിരവധിപ്പേരുടെ ശബ്ദം വളരെ മനോഹരമായി മഹേഷ് അനുകരിച്ചിരുന്നു. അടുത്തിടെ മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ വിളിച്ച് സംസാരിക്കുന്ന പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ സംഭാഷണം വളരെ രസകരമായ രീതിയിൽ മഹേഷ് അവതരിപ്പിച്ചിരുന്നു. മിമിക്രി കലാകാരന് പുറമെ ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയാണ് മഹേഷ്. മാസ്റ്റർ സിനിമയുടെ മലയാളം പതിപ്പിൽ വിജയ് സേതുപതിയ്ക്ക് ശബ്ദം നൽകിയതും മഹേഷ് ആയിരുന്നു. കഴിഞ്ഞ ദിവസം ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രം കോൾഡ് കേസിലാണ് അവസാനമായി മഹേഷ് ഡബ്ബ് ചെയ്തത്. അന്തരിച്ച ചലച്ചിത്രതാരം അനിൽ നെടുമങ്ങാടിന് ചിത്രത്തിൽ ശബ്ദം നൽകിയത് മഹേഷാണ്. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നതിനിടെയാണ് അനിൽ നെടുമങ്ങാട് മരണത്തിന് കീഴടങ്ങിയത്.

WEB DESK
Next Story
Share it