Begin typing your search...

ലഹരിക്കെതിരേ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുന്നു;  ജി. സുധാകരൻ

ലഹരിക്കെതിരേ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുന്നു;  ജി. സുധാകരൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ലഹരിക്കടത്തുകേസ് ആലപ്പുഴ സി.പി.എമ്മിനെ ഉലയ്ക്കുന്നതിനിടെ സർക്കാരിനെതിരേ വിമർശനവുമായി മുൻമന്ത്രിയും സി.പി.എം. നേതാവുമായ ജി. സുധാകരൻ. ലഹരിക്കെതിരേ ആത്മാർഥമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ സർക്കാർ സ്ഥലം മാറ്റുകയാണെന്ന് അദ്ദേഹം പറഞ്ഞു. ലഹരിക്കുവേണ്ടി സമ്പത്തുണ്ടാക്കുന്ന സംസ്‌കാരം വളരുന്നുവെന്നും സുധാകരൻ ആരോപിച്ചു.

ആരോഗ്യവകുപ്പിനെതിരേയും സുധാകരൻ വിമർശനമുന്നയിച്ചു. ഡോക്ടർമാരെ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല. പകരം ആളെ വയ്ക്കാതെ ഡോക്ടർമാരെ സ്ഥലംമാറ്റുന്നു. സ്ഥലം മാറ്റവും പകരം ആളെ വയ്ക്കലും ഒറ്റ ഓർഡറിൽത്തന്നെ നടക്കണമെന്നും അതാണ് ശാസ്ത്രീയമെന്നും സുധാകരൻ പറഞ്ഞു. ആലപ്പുഴ മെഡിക്കൽ കോളേജിന്റെ വികസനം എവിടെയുമെത്തിയില്ലെന്നും അദ്ദേഹം ആരോപിച്ചു.

ലഹരിക്കെതിരെ പ്രസംഗിക്കുകയും അവർ തന്നെ ലഹരി കടത്തുകയും ചെയ്യുന്ന സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നതെന്ന് സുധാകരൻ നേരത്തെയും വിമർശനമുന്നയിച്ചിരുന്നു.

Ammu
Next Story
Share it