Begin typing your search...

പുരാവസ്തു തട്ടിപ്പ് കേസ്; സുധാകരന്റെ കൂട്ടാളികളിലേക്കും അന്വേഷണം, കോണ്‍ഗ്രസ് നേതാവിനെ ചോദ്യം ചെയ്യും

പുരാവസ്തു തട്ടിപ്പ് കേസ്; സുധാകരന്റെ കൂട്ടാളികളിലേക്കും അന്വേഷണം, കോണ്‍ഗ്രസ് നേതാവിനെ ചോദ്യം ചെയ്യും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പുരാവസ്തു തട്ടിപ്പ് കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍റെ കൂട്ടാളികളിലേക്കും അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്. സുധാകരന്‍റെ അനുയായിയും എറണാകുളത്തെ കോണ്‍ഗ്രസ് നേതാവുമായ എബിന്‍ എബ്രഹാമിനെ അടുത്ത ദിവസം ചോദ്യം ചെയ്യും. മോന്‍സനെ സുധാകരന്‍ കാണാന്‍ എത്തിയ ഘട്ടത്തിലെല്ലാം എബിനും ഒപ്പമുണ്ടായിരുന്നു. എബിനുമായി മോന്‍സന്‍ ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടുകളും നടത്തിയിട്ടുണ്ട്. പരാതിക്കാരെ സ്വാധീനിക്കാന്‍ ശ്രമിച്ച എബിന്‍റെ ദൃശ്യങ്ങളും ചിത്രങ്ങളും ഫോണ്‍ രേഖകളടക്കമുള്ള തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.

അതേസമയം കേസിലെ പ്രതികളായ മുന്‍ ഡിഐജി എസ്. സുരേന്ദ്രന്‍, ഐജി ജി.ലക്ഷമണ എന്നിവരെ ഉടനെ ചോദ്യം ചെയ്യേണ്ടതില്ലെന്ന നിലപാടിലാണ് അന്വേഷണ സംഘം. സുധാകരനെ അറസ്റ്റ് ചെയ്തതില്‍ സംസ്ഥാനമെങ്ങും വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. ഇന്നും നാളെയും കോണ്‍ഗ്രസ് കരിദിനം ആചരിക്കുകയാണ്.

WEB DESK
Next Story
Share it