കുടുംബത്തിന്റെ എതിർപ്പ് മറികടന്നാണ് മിഷനറി ആയതെന്ന് ഫ്രാങ്കോ മുളക്കല്‍
യാത്രയയപ്പിന്‍റെ ഭാഗമായുള്ള കുര്‍ബാനയ്ക്കിടെ എല്ലാവർക്കും ഒരു ലക്ഷ്യം ഉണ്ടാവണം എന്നഅബ്ദുൾ കലാമിന്റെ വാചകം എടുത്തു പറഞ്ഞ ഫ്രാങ്കോ മുളക്കൽ മിഷനറി ആകണം എന്നതായിരുന്നു തന്റെ ലക്ഷ്യമെന്ന് പറഞ്ഞു. കുടുംബത്തിന്റെ എതിർപ്പ് മറി കടന്നും താന്‍ മിഷനറി ആയിയെന്നും ഫ്രാങ്കോ മുളക്കല്‍ പറഞ്ഞു. തന്നെ ദൈവമാണ് ജലന്ധറിലേക്ക് അയച്ചത്. വൈദികനും ബിഷപ്പുമായി നിരവധി പദവികളാണ് വഹിക്കാനായതെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ രാഷ്ട്രീയപരമായി സമുദായം ശക്തിപ്പെടണമെന്നും ഫ്രാങ്കോ മുളയ്ക്കൽ പ്രസംഗമധ്യേ പറയുകയുണ്ടായി.
ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയെ പിന്തുണക്കണം. കോൺഗ്രസിനെയോ, ബിജെപിയെയോ അകാലിദളിനെയോ പിന്തുണയ്ക്കണം. ഒരു ദിവസം എം എൽ എ യോ മന്ത്രിയോ മുഖ്യമന്ത്രിയോ ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നും ഉണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് എതിരെ ഉണ്ടായത് കള്ള കേസാണെന്ന് ഫ്രാങ്കോ പറഞ്ഞു. പ്രാർത്ഥനയും ദേശീയ, അന്തർ ദേശീയ മാധ്യമങ്ങളുടെ പിന്തുണയും കൊണ്ട് എന്നെ വെറുതെ വിട്ടന്നു പറഞ്ഞ അദ്ദേഹം വെറുതെ വിട്ടപ്പോൾ ലോക കപ്പ് ജയിച്ച പോലെയാണ് തോന്നിയതെന്നും പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.