Begin typing your search...
മലപ്പുറത്ത് നാല് വയസുകാരൻറെ മരണം; അനസ്‌തേഷ്യ മരണത്തിന് കാരണമായെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്
മലപ്പുറം കൊണ്ടോട്ടിയിൽ ചികിത്സക്കിടെ നാല് വയസുകാരൻ മരിച്ച സംഭവത്തിൽ അനസ്തേഷ്യ മരണത്തിന് കാരണമായെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. ജൂണ് ഒന്നിനാണ് കൊണ്ടോട്ടി സ്വകാര്യ ആശുപത്രിയിൽ അരിമ്പ്ര സ്വദേശി നിസാറിന്റെ മകൻ മുഹമ്മദ് ഷാനിൽ മരിച്ചത്. മുറിവിന് തുന്നലിടാനായി അനസ്‌തേഷ്യ നൽകണമെന്നായിരുന്നു ഡോക്ടർമാരുടെ നിർദേശം. അനസ്‌തേഷ്യ നൽകി അല്പസമയത്തിന് ശേഷം കുഞ്ഞ് മരിക്കുകയായിരുന്നു.
സംഭവത്തിൽ ഗുരുതര ആരോപണവുമായി നാല് വയസുകാരൻറെ അമ്മ രംഗത്തെത്തി. ആശുപത്രിക്കും ഡോക്ടർക്കുമെതിരെ നടപടി വേണമെന്ന് കുട്ടിയുടെ അമ്മ ആവശ്യപ്പെട്ടു.
Next Story