Begin typing your search...
മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു
മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു. 70 വയസായിരുന്നു. താനൂരിലാണ് അന്ത്യം. കുറച്ചുകാലമായി അസുഖബാധിതനായി ചികിത്സയിലാണ്. അതിനാല്‍ സജീവ രാഷ്ട്രീയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു.
താനൂർ, തിരൂരങ്ങാടി എംഎല്‍എയായിരുന്നു. 2004-ലെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്നു. 1992 ലെ ഉപതിരഞ്ഞെടുപ്പില്‍ താനൂരില്‍ നിന്നും 1996-ലും, 2001-ലും തിരൂരങ്ങാടിയില്‍ നിന്നുമാണ് കുട്ടി അഹമ്മദ് കുട്ടി നിയമസഭ അംഗമായത്.
മുസ്ലിംലീഗ് താനൂർ മണ്ഡലം അദ്ധ്യക്ഷൻ, എസ് ടിയു മലപ്പുറം ജില്ലാ പ്രസിഡന്റ്, മലപ്പുറം ജില്ലാ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്
Next Story