Begin typing your search...

മുൻമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ടി.എച്ച്‌. മുസ്തഫ അന്തരിച്ചു

മുൻമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ടി.എച്ച്‌. മുസ്തഫ അന്തരിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മുൻമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ടി.എച്ച്‌. മുസ്തഫ (84) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഞായറാഴ്ച പുലര്‍ച്ചെ 5.40-നായിരുന്നു അന്ത്യം.

ഞായറാഴ്ച രാത്രി എട്ട് മണിക്ക് മാറമ്പിള്ളി ജമാഅത്ത് കബര്‍സ്ഥാനിലായിരിക്കും കബറടക്കം.

കെ. കരുണാകരൻ മന്ത്രിസഭയില്‍ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയായിരുന്നു. 14 വര്‍ഷം എറണാകുളം ഡി.സി.സി. പ്രസിഡന്റായിരുന്നു. കെ.പി.സി.സി വെെസ് പ്രസിഡന്റ് ചുമതലയും വഹിച്ചു.

യൂത്ത് കോണ്‍ഗ്രസ് വഴി രാഷ്ട്രീയ രംഗത്തേക്കെത്തിയ അദ്ദേഹം 1977-ല്‍ ആദ്യമായി ആലുവയില്‍ നിന്നാണ് നിയമസഭയിലേക്കെത്തുന്നത്. പിന്നീട്, നാല് തവണ കുന്നത്തുനാട് മണ്ഡലത്തെ പ്രതിനിധീകരിച്ചു.

WEB DESK
Next Story
Share it