Begin typing your search...

വിദേശ സര്‍വ്വകലാശാല വിവാദം: പരസ്യപ്രതികരണം വേണ്ടെന്ന നിര്‍ദ്ദേശവുമായി സിപിഎം

വിദേശ സര്‍വ്വകലാശാല വിവാദം: പരസ്യപ്രതികരണം വേണ്ടെന്ന നിര്‍ദ്ദേശവുമായി സിപിഎം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

വിദേശ സർവ്വകലാശാല തുടങ്ങുന്നതിനെ കുറിച്ചുള്ള പരസ്യ വിവാദം അവസാനിപ്പിക്കാൻ സി പി എം നേതൃത്വത്തിന്റ നിർദേശം.


ഉന്നത വിദ്യാഭ്യാസ മന്ത്രി, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയർമാൻ അടക്കം ഉള്ളവർക്കാണ് നിർദേശം. ബജറ്റിലെ നിർദേശം തങ്ങള്‍ അറിയാതെ എന്നായിരുന്നു മന്ത്രി ആർ ബിന്ദുവിന്റെ പരാതി.


കൗണ്‍സില്‍ അല്ല ആശയം മുന്നോട് വെച്ചത് എന്ന് വൈസ് ചെയർമാൻ ഡോ രാജൻ ഗുരുക്കളും പറഞ്ഞിരുന്നു.ഭരണ നേതൃത്വത്തിന് ഇടയിലെ ഭിന്നത ഒഴിവാക്കാൻ ആണ്‌ ഇടപെടല്‍. ബജറ്റ് ചർച്ചയുടെ മറുപടിയില്‍ ധന മന്ത്രി കൂടുതല്‍ വിശദീകരണം നല്‍കുമെന്നാണ് ഭരണ നേതൃത്വത്തിന്റെ നിലപാട്.


സ്വകാര്യസർവ്വകലാശാലക്ക് അനുമതി നല്‍കാനുള്ള നയംമാറ്റത്തിന് സിപിഎം നേരത്തെ രാഷ്ട്രീയ തീരുമാനമെടുത്തതാണ്. എന്നാല്‍ വിദേശ സർവ്വകലാശാലക്ക് അനുമതി നല്‍കുന്ന 2023 ലെ യുജിസി റഗുലേഷൻ വന്നപ്പോള്‍ മുതല്‍ സിപിഎം ഉയർത്തിയത് വലിയ എതിർപ്പാണ്.


പാർട്ടി ഒരു നയം രൂപീകരിക്കുന്നതിന് മുമ്ബാണ് ബജറ്റ് പ്രഖ്യാപനം. യുജിസി റഗുലേഷൻ വന്നതോടെ സംസ്ഥാനങ്ങളുടെ അനുമതി പോലും വിദേശ സർവ്വകലാശാലാ ക്യാമ്ബസ് തുടങ്ങാൻ വേണ്ട. പക്ഷെ ഇടത് മുന്നണി സർക്കാ‍ർ സ്റ്റാമ്പ്ഡ്യൂട്ടിയിലും വെള്ളത്തിനും വൈദ്യുതിക്കും വരെ ഇളവ് പ്രഖ്യാപിച്ചാണ് ക്ഷണിക്കുന്നതെന്നാണ് സവിശേഷത. ഉന്നതവിദ്യാഭ്യാസ കൗണ്‍സിലാണ് വിദേശ സർവ്വകലാശാലക്കുള്ള നിർദ്ദേശം മുന്നോട്ട് വെച്ചത്. മുഖ്യമന്ത്രിയുട ഓഫീസിൻറെയും അനുമതിയുണ്ടെന്നാണ് വിവരം. ഇക്കാര്യം ഉന്നതവിദ്യാഭ്യാസവകുപ്പ് അറിഞ്ഞിരുന്നില്ല. വിദേശ സർവ്വകലാശാല പറ്റില്ല എന്നതല്ല ഉന്നതവിദ്യാഭ്യാസവകുപ്പ് പറയുന്നത്, വകുപ്പിനെ മറികടന്നുള്ള നീക്കങ്ങളിലാണ് പരാതി.


വിദേശ-സ്വകാര്യ സർവ്വകലാശാലകളുടെ അനുമതിക്കുള്ള നയരൂപീകരണ ചുമതലയും ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിലാണ്. വിദേശരാജ്യങ്ങള്‍ സന്ദർശിക്കാനും കേരളത്തില്‍ നാലു കോണ്‍ക്ലേവുകള്‍ നടത്താനുമുള്ള ചുമതലയും കൗണ്‍സിലിന് നല്‍കിയതിലും ഉന്നത വിദ്യാഭ്യാസവകുപ്പിന് നീരസമുണ്ട്. വിദേശ സർവ്വകലാശാലയുടെ കാര്യത്തില്‍ ഇനി മാറ്റം വരണമെങ്കില്‍ സിപിഎം കേന്ദ്ര നേതൃത്വം ഇടപെടണം.

WEB DESK
Next Story
Share it