Begin typing your search...

ഭക്ഷ്യ വിഷബാധ; ദ്വാരക എയുപി സ്‌കൂളിലെ 193 കുട്ടികൾ ചികിത്സ തേടി

ഭക്ഷ്യ വിഷബാധ; ദ്വാരക എയുപി സ്‌കൂളിലെ 193 കുട്ടികൾ ചികിത്സ തേടി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

വയനാട് ദ്വാരക എയുപി സ്‌കൂളിലെ ഭക്ഷ്യ വിഷബാധയെ തുടർന്ന് 193 കുട്ടികൾ ചികിത്സ തേടി. ഇതിൽ ആറ് കുട്ടികളെ മാനന്തവാടി മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു. 73 കുട്ടികൾ നിരീക്ഷണത്തിൽ തുടരുകയാണ്. ആർക്കും ഇതുവരെ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ ഇല്ലെന്ന് വയനാട് ഡിഎംഒ അറിയിച്ചു.

ജില്ലാ കളക്ടർ രാവിലെ യോഗം ചേർന്ന് സാഹചര്യങ്ങൾ വിലയിരുത്തിയിരുന്നു. അതേസമയം, വിദ്യാഭ്യാസ മന്ത്രിക്ക് നിലവിലെ നടപടികളെ കുറിച്ച് ഇടക്കാല റിപ്പോർട്ട് കളക്ടർ ഇന്ന് സമർപ്പിക്കും. സ്‌കൂളിലെ കുടിവെള്ളത്തിൽ നിന്നോ തൈരിൽ നിന്നോ ആകാം ഭക്ഷ്യവിഷബാധയുണ്ടായതെന്നാണ് സംശയിക്കുന്നത്. സാംപിളുകൾ പരിശോധനക്ക് അയച്ചിരിക്കുകയാണ്.

WEB DESK
Next Story
Share it