Begin typing your search...

യുഎഇയിൽ മഴ തുടരുന്നു; കൊച്ചിയിൽ നിന്ന് ദുബായിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി: നിർത്തിയത് മൂന്ന് സർവ്വീസുകൾ

യുഎഇയിൽ മഴ തുടരുന്നു; കൊച്ചിയിൽ നിന്ന് ദുബായിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി: നിർത്തിയത് മൂന്ന് സർവ്വീസുകൾ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ദുബായിൽ മഴ തുടരുന്ന സാഹചര്യത്തിൽ കൊച്ചിയിൽ നിന്ന് ദുബായിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി. മൂന്നു വിമാനങ്ങളാണ് സർവ്വീസ് നിർത്തിയതായി അറിയിച്ചത്. ദുബായിൽ നിന്ന് കൊച്ചിയിലേക്കും വിമാനങ്ങൾ സർവ്വീസ് നടത്തുന്നില്ല.

കനത്ത മഴയെത്തുടർന്ന് ദുബായിലെ ടെർമിനലിലുണ്ടായ ചില തടസങ്ങളാണ് ദുബായ് സർവീസുകളെ ബാധിച്ചതെന്നാണ് വിവരം. അതേസമയം, യുഎഇയിൽ മഴയുടെ ശക്തി കുറഞ്ഞതായാണ് റിപ്പോർട്ട്. നിലവിൽ അൽ ഐനിൽ മാത്രമാണ് റെഡ് അലേർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. മറ്റിടങ്ങളിലുണ്ടായിരുന്ന അലേർട്ടുകൾ പിൻവലിക്കുകയായിരുന്നു. അജ്മാൻ, റാസൽ ഖൈമ, ഷാർജ എന്നിവിടങ്ങളിൽ നേരിയ മഴയാണുള്ളത്.

അതേസമയം, ഒമാനിൽ മഴ തുടരുമെന്നാണ് കാലാവസ്ഥാ റിപ്പോർട്ട്. ‌ഒമാന്റെ വിവിധ ഭാഗങ്ങളിൽ വരും മണിക്കൂറുകളിൽ ശക്തമായ മഴ പെയ്യുമെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ ഡയറക്ടർ ജനറൽ അറിയിച്ചു. വരും മണിക്കൂറുകളിൽ കനത്ത മഴയോടൊപ്പം കാലാവസ്ഥ മോശമാകുമെന്നും അബ്ദുല്ല ബിൻ റാഷിദ് അൽ ഖാദൂരി വ്യക്തമാക്കി. മഴ തുടരുന്ന സാഹചര്യത്തിൽ യുഎഇയിൽ വീടുകളിൽ നിന്നും പുറത്തിറങ്ങരുതെന്നും നിര്‍ദേശമുണ്ട്. ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം ആണ് അനുവദിച്ചിരിക്കുന്നത്. വിദ്യാലയങ്ങൾക്ക് അവധിയാണ്. സ്വകാര്യ മേഖലയിലും ആവശ്യമെങ്കിൽ വർക്ക് ഫ്രം ഹോം നൽകാൻ നിർദേശം നൽകിയിട്ടുണ്ട്.

ഒമാനിൽ ഇതിനോടകം വലിയ നാശം വിതച്ച മഴ വീണ്ടും കനക്കുമെന്നാണ് മുന്നറിയിപ്പ്. അതേസമയം, ഒമാനിൽ മഴയിൽ മരണം 18 ആയി. റോഡുകളിലെ വെള്ളക്കെട്ട് കാരണം പലയിടത്തും ഗതാഗതം നിലച്ചു. വീടിന് പുറത്ത് ഇറങ്ങരുതെന്ന് ജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. സ്‌കൂളുകൾക്കും തൊഴിൽ സ്ഥാപനങ്ങൾക്കും അവധിയാണ്. ഇതിനോടകം വലിയ നാശ നഷ്ടം ഉണ്ടായ ഒമാനിൽ അർദ്ധരാത്രി മുതൽ രാവിലെ വരെ കൂടുതൽ ശക്തമായ മഴയാണ് മുന്നറിയിപ്പ് നിൽക്കുന്നത്.

ഒമാനിൽ പൊലീസ് ഉൾപ്പടെ സംവിധാനങ്ങൾ സജ്ജമാണ്. ശക്തമായ കാറ്റും ഒപ്പം ഇടിമിന്നലോടു കൂടിയ മഴ മുസന്ദം,അൽബുറൈമി,അൽ ദാഹിറ, വടക്കൻ ബാത്തിനാ, മസ്കത്ത്, വടക്കൻ അൽ-ഷർഖിയ, തെക്കൻ ശർഖിയ, വടക്കൻ അൽ വുസ്ത ഗവർണറേറ്റ്, എന്നിവിടങ്ങളിൽ ഉണ്ടാകുമെന്ന് ഒമാൻ സിവിൽ ഏവിയേഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

WEB DESK
Next Story
Share it