Begin typing your search...

സാങ്കേതിക പ്രശ്നം നേരിട്ട് വിൻഡോസ്: ചെക് ഇൻ നടക്കുന്നില്ല, വിമാനങ്ങൾ വൈകുന്നു

സാങ്കേതിക പ്രശ്നം നേരിട്ട് വിൻഡോസ്: ചെക് ഇൻ നടക്കുന്നില്ല, വിമാനങ്ങൾ വൈകുന്നു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മൈക്രോസോഫ്റ്റ് വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം സാങ്കേതിക പ്രശ്‌നം നേരിടുന്നതിനാൽ വിമാനത്താവളങ്ങളിൽ പ്രതിസന്ധി. വിൻഡോസിലെ സാങ്കേതിക പ്രശ്‌നം കാരണം ചെക് ഇൻ സാധിക്കാത്തതിനാൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 7 വിമാന സർവീസുകൾ വൈകുന്നു. വിവിധ എയർ ലൈനുകളുടെ വിമാനമാണ് വൈകുന്നത്. സോഫ്ട് വെയറിൽ നിന്ന് മാറി മാനുവലായി സർവീസ് ക്രമീകരിക്കും. ഫ്‌ലൈറ്റുകൾ തൽക്കാലം ക്യാൻസൽ ചെയ്യില്ല

ബെംഗളൂരു, ഗോവ വിമാനത്താവളങ്ങളിൽ ചെക് ഇൻ തടസം മൂലം യാത്രക്കാർ കുടുങ്ങി. ബെംഗളൂരു വിമാനത്താവളത്തിൽ 10.40 മുതൽ വിമാന സർവീസുകൾ തടസ്സം നേരിടുന്നു. ടെർമിനൽ 1-ലെ ഇൻഡിഗോ, അകാസ, സ്പൈസ് ജെറ്റ് എന്നീ വിമാന സർവീസുകൾ തടസ്സപ്പെട്ടു. ടെർമിനൽ 2-വിൽ എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസിലും തടസ്സം നേരിട്ടു. നിലവിൽ നടക്കുന്നത് മാന്വൽ ചെക്ക് ഇൻ ആണ്. വെബ് ചെക് ഇൻ സാധ്യമാകുന്നില്ല.

യാത്രക്കാർ നേരത്തെ വിമാനത്താവളത്തിൽ എത്തിയാൽ തിരക്ക് കുറക്കാം എന്നാണ് ബെംഗളൂരു വിമാനത്താവളത്തിൽ നിന്നുള്ള അറിയിപ്പ്. തിരുവനന്തപുരത്ത് ഇൻഡിഗോ എയർലൈൻസ് ചെക്ക് ഇൻ നടപടികളിൽ നേരിയ താമസം മാത്രമേയുള്ളൂ. ഇൻഡിഗോ ഉൾപ്പെടെ സർവീസുകൾ എല്ലാം കൃത്യസമയത്ത് നടക്കുന്നുണ്ട്. ചെക്ക്-ഇൻ സംവിധാനത്തിലെ സാങ്കേതിക തകരാറിനെ തുടർന്ന് ഗോവ വിമാനത്താവളത്തിൽ യാത്രക്കാർ കുടുങ്ങി കിടക്കുകയാണ്. മൈക്രോസോഫ്റ്റ് വിൻഡോസ് പ്രശ്‌നം കാരണം ലോകമാകെ പ്രതിസന്ധിയിലാണ്. കമ്പ്യൂട്ടറുകൾ തനിയെ റീസ്റ്റാർട്ട് ചെയ്യുകയും സാങ്കേതിക പ്രശ്നമുണ്ടെന്ന് പറയുന്ന ബ്ലൂ സ്‌ക്രീൻ ഓഫ് ഡെത്ത് കാണിക്കുകയും ചെയ്യുന്നുവെന്ന് ലോകവ്യാപകമായി യൂസർമാർ പരാതിപ്പെടുകയാണ്.

WEB DESK
Next Story
Share it