Begin typing your search...

കേരള ഹൈക്കോടതിക്ക് പുതിയ അഞ്ച് ജഡ്ജിമാർ

കേരള ഹൈക്കോടതിക്ക് പുതിയ അഞ്ച് ജഡ്ജിമാർ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കേരള ഹൈക്കോടതി ജഡ്ജിമാരായി അഞ്ച് ജുഡീഷ്യൽ ഓഫീസർമാരെ നിയമിക്കാൻ സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്തു. കൊല്ലം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് എം. ബി സ്നേഹലത ഉൾപ്പടെ അഞ്ച് പേരെ നിയമിക്കാനാണ് ശുപാർശ.

എം.ബി സ്നേഹലതയ്ക്ക് പുറമെ ജോണ്‍സണ്‍ ജോണ്‍ (പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജ്, കല്‍പ്പറ്റ), ജി. ഗിരീഷ് (പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജ്, തൃശൂർ), സി. പ്രതീപ്കുമാര്‍ (അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ്, എറണാകുളം), പി. കൃഷ്ണകുമാര്‍ (രജിസ്ട്രാര്‍ ജനറല്‍, ഹൈക്കോടതി) എന്നിവരെയും ഹൈക്കോടതി ജഡ്ജിമാരാക്കാൻ സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്തു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് മാരായ സഞ്ജയ് കിഷൻ കൗൾ, സഞ്ജീവ് ഖന്ന എന്നിവർ അടങ്ങിയ സുപ്രീം കോടതി കൊളീജിയത്തിന്റേതാണ് ശുപാർശ.

ജസ്റ്റിസ് എസ്. മണികുമാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന കാലത്ത് ചേർന്ന ഹൈക്കോടതി കൊളീജിയം നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി കൊളീജിയത്തിന്റെ തീരുമാനം. കേരള ഹൈക്കോടതി കൊളീജിയത്തിൽനിന്ന് രണ്ട് പട്ടികകളാണ് സുപ്രീം കോടതി കൊളീജിയത്തിനും കേന്ദ്ര സർക്കാരിനും കൈമാറിയതെന്ന വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത് മാതൃഭൂമി ന്യൂസ് ആയിരുന്നു. ചീഫ് ജസ്റ്റിസ് എസ്. മണികുമാറും ജസ്റ്റിസ് എസ്.വി. ഭട്ടിയും ഒപ്പുവച്ച ഒരു പട്ടികകയും ജസ്റ്റിസ് വിനോദ് ചന്ദ്രൻ ഒപ്പുവച്ച മറ്റൊരു പട്ടികയും.

ഈ രണ്ട് പട്ടികകളിലും ഉൾപ്പെട്ടവരെയാണ് ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാൻ സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്തത്. ചീഫ് ജസ്റ്റിസ് എസ്. മണികുമാറും ജസ്റ്റിസ് എസ്.വി. ഭട്ടിയും ഒപ്പുവെച്ച പട്ടികയിലെ പി.ജെ. വിന്‍സന്റ് (രജിസ്ട്രാർ, ജില്ലാ ജുഡീഷ്യറി), സി. കൃഷ്ണകുമാര്‍ (മുൻ പ്രിന്‍സിപ്പല്‍ ജില്ലാ, സെഷന്‍സ് ജഡ്ജ്, കാസര്‍കോട്) എന്നിവരുടെ പേരുകൾ ജസ്റ്റിസ് വിനോദ് ചന്ദ്രൻ നൽകിയ പട്ടികയിൽ ഇല്ലായിരുന്നു. ഇതിൽ പി.ജെ വിൻസെന്റിനെ ഹൈക്കോടതി ജഡ്ജി ആക്കുന്നതിനോടുള്ള ശക്തമായ വിയോജിപ്പും ജസ്റ്റിസ് വിനോദ് ചന്ദ്രൻ രേഖപ്പെടുത്തിയിരുന്നു. ഈ രണ്ട് പേരെയും ഹൈക്കോടതി ജഡ്ജിമാരാക്കുന്നതിനുള്ള ശുപാർശയിൽ സുപ്രീം കോടതി തീരുമാനം എടുത്തില്ല.

മൂവാറ്റുപുഴ വിജിലന്‍സ് ജഡ്ജി പി. സൈതലവിയെ ഹൈക്കോടതി ജഡ്ജിയായി നിയമിക്കാൻ ജസ്റ്റിസ് വിനോദ് ചന്ദ്രൻ നൽകിയ പട്ടികയിൽ ശുപാർശ ചെയ്തിരുന്നു. എന്നാൽ ചീഫ് ജസ്റ്റിസ് മണികുമാർ നൽകിയ പട്ടികയിൽ സൈതലവിയുടെ പേര് ഇല്ലായിരുന്നു. പി. സൈതലവിയെ ഹൈക്കോടതി ജഡ്ജിയായി നിയമിക്കുന്ന കാര്യത്തിലും സുപ്രീം കോടതി കൊളീജിയം തീരുമാനമെടുത്തിട്ടില്ല. ഹൈക്കോടതി കൊളീജിയവുമായി ചർച്ചചെയ്ത ശേഷമേ ഈ പേരുകളിൽ തുടർ തീരുമാനം ഉണ്ടാകൂവെന്ന് സുപ്രീം കോടതി വൃത്തങ്ങൾ വ്യക്തമാക്കി.

സീനിയറായ ചില ജുഡീഷ്യൽ ഓഫീസർമാരുടെ പേരുകൾ ഒഴിവാക്കിയാണ് ഹൈക്കോടതി കൊളീജിയം ശുപാർശ തയ്യാറാക്കിയതെന്ന് സുപ്രീം കോടതി കൊളീജിയം ചൂണ്ടികാട്ടി. എന്നാൽ ഇതിന് കൃത്യമായ കാരണം ഹൈക്കോടതി കൊളീജിയം വ്യക്തമാക്കിയിട്ടുള്ളതിനാൽ അതിനോട് യോജിക്കുന്നുവെന്നും സുപ്രീം കോടതി കൊളീജിയം അറിയിച്ചു.

WEB DESK
Next Story
Share it