Begin typing your search...

ആദ്യ ന്യൂനമർദ്ദം ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടു; മേയ് 24ന് തീവ്ര ന്യൂനമർദമാകുമെന്ന് മുന്നറിയിപ്പ്

ആദ്യ ന്യൂനമർദ്ദം ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടു; മേയ് 24ന് തീവ്ര ന്യൂനമർദമാകുമെന്ന് മുന്നറിയിപ്പ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ തമിഴ്‌നാട് -ആന്ധ്രാ തീരത്തിനു അകലെയായി സീസണിലെ ആദ്യ ന്യൂനമർദം രൂപപ്പെട്ടു. വടക്ക് കിഴക്ക് ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദം മേയ് 24ഓടെ മധ്യ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യുനമർദമായി ശക്തി പ്രാപിക്കും. ഇതേ ദിശയിൽ സഞ്ചാരം തുടർന്നു വീണ്ടും ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം കേരളത്തിൽ കാലവർഷം ഇക്കുറി മെയ് 31ഓടെ എത്തുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നത്. എന്നാൽ ന്യൂനമർദ്ദം രൂപപ്പെട്ടതോടെ കാലവർഷത്തിൻറെ സമയത്തിൽ മാറ്റം വന്നേക്കുമെന്ന സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്. ഇപ്പോൾ സംസ്ഥാനത്ത് അങ്ങോളമിങ്ങോളം വ്യാപകമഴയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വടക്കൻ കേരളത്തിൻറെ മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നതിനാൽ അടുത്ത അഞ്ച് ദിവസം കൂടി ഇടിയും മിന്നലും കാറ്റുമോടുകൂടിയ മഴഅനുഭവപ്പെടും.

WEB DESK
Next Story
Share it