Begin typing your search...

കിഴക്കേക്കോട്ട ബസ് സ്റ്റാൻഡിൽ വൻ തീപിടിത്തം; നാല് കടകൾ പൂർണമായി കത്തി നശിച്ചു

കിഴക്കേക്കോട്ട ബസ് സ്റ്റാൻഡിൽ വൻ തീപിടിത്തം; നാല് കടകൾ പൂർണമായി കത്തി നശിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

തിരുവനന്തപുരം കിഴക്കേക്കോട്ടയിൽ വൻ തീപിടിത്തം. ബസ് സ്റ്റാൻഡിന് സമീപത്തെ കടയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പന്ത്രണ്ടുമണിയോടെയായിരുന്നു സംഭവം. പിന്നാലെ ഫയർ ഫോഴ്‌സ് സ്ഥലത്തെത്തി ഏറെ നേരത്തെ ശ്രമത്തിനുശേഷം തീ നിയന്ത്രണവിധേയമാക്കി.

തീപിടിത്തത്തിൽ നാല് കടകൾ പൂർണമായി കത്തി നശിച്ചു. സമീപത്തെ കടകളിലെ ആളുകളെ ഒഴിപ്പിച്ചു. നാട്ടുകാരും തൊഴിലാളികളും ഫയർ ഫോഴ്‌സിനെ സഹായിക്കാനെത്തി. ഒരു ഷവർമ കടയിലാണ് തീപിടിത്തമുണ്ടായതെന്നും ഇതിന് സമീപത്തെ കടകളിലേയ്ക്ക് തീപടരുകയായിരുന്നെന്നുമാണ് വിവരം. കടയിലുണ്ടായിരുന്ന മൂന്ന് ഗ്യാസ് സിലിണ്ടറുകളിലൊന്ന് പൊട്ടിത്തെറിക്കുകയായിരുന്നു.

പ്രദേശത്താകെ പുക നിറഞ്ഞതും കനത്ത ചൂടും തീ അണയ്ക്കുന്നതിൽ പ്രതിസന്ധി തീർത്തിരുന്നു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഫയർ ഫോഴ്‌സും പൊലീസും കൃത്യസമയത്ത് സ്ഥലത്തെത്തി പ്രവർത്തിച്ചതിനാൽ വലിയ അപകടം ഒഴിവാക്കാൻ സാധിച്ചെന്നും തീ നിയന്ത്രണവിധേയമായെന്നും സ്ഥലം സന്ദർശിച്ച മന്ത്രി ആന്റണി രാജു അറിയിച്ചു. മന്ത്രി വി ശിവൻകുട്ടിയും സ്ഥലത്തെത്തി.

Elizabeth
Next Story
Share it