Begin typing your search...

കിഫ്ബിക്ക് ധനമന്ത്രിയുടെ പ്രശംസ; പതിറ്റാണ്ടുകൾക്കപ്പുറത്തെ വികസനം ഇപ്പോഴെ സാധ്യമാക്കി, കിഫ്ബിക്ക് കേന്ദ്രം കൂച്ചുവിലങ്ങിടുവെന്നും കെ.എൻ.ബാലഗോപാൽ

കിഫ്ബിക്ക് ധനമന്ത്രിയുടെ പ്രശംസ; പതിറ്റാണ്ടുകൾക്കപ്പുറത്തെ വികസനം ഇപ്പോഴെ സാധ്യമാക്കി, കിഫ്ബിക്ക് കേന്ദ്രം കൂച്ചുവിലങ്ങിടുവെന്നും കെ.എൻ.ബാലഗോപാൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കിഫ്ബിക്ക് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെ പ്രശംസ. സംസ്ഥാനത്തെ അടിസ്ഥാന സൗകര്യവികസനത്തിന് അത്ഭുതകരമായ വേഗം നൽകിയ സ്ഥാപനമാണ് കിഫ്ബിയെന്ന് ധനമന്ത്രി പറഞ്ഞു. പതിറ്റാണ്ടുകൾക്കപ്പുറം മാത്രം സാധ്യമാകുമായിരുന്ന വികസനം ഇപ്പോൾ തന്നെ കിഫ്ബി വഴി യാഥാർഥ്യമാക്കി.

74000 കോടിയിലേറെ രൂപയുടെ 993 ബൃഹദ്പദ്ധതികൾക്ക് കിഫ്ബി അംഗീകാരം നൽകികഴിഞ്ഞിട്ടുണ്ട്. ഇവയിൽ 54000 കോടി രൂപയുടെ 986 പദ്ധതികൾ നിർവഹണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ഇവയിൽ 6201 കോടി രൂപയുടെ പദ്ധതികളുടെ നിർമാണം പൂർത്തിയായിട്ടുണ്ടെന്നും മന്ത്രി വെളിപ്പെടുത്തി. 24931 കോടി രൂപയുടെ 543 പദ്ധതികളുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായും മന്ത്രി പറഞ്ഞു.നാളിതുവരെ 22,801 കോടി രൂപയിലധികം വിവിധ പദ്ധതികളിലേക്കായി കിഫ്ബി നൽകിക്കഴിഞ്ഞതായും മന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസമേഖലയ്ക്ക് മാത്രമായി 2870 കോടി രൂപയുടെ പദ്ധതികൾക്കാണ് കിഫ്ബി അംഗീകാരം നൽകിയിട്ടുള്ളത്. 860 സ്‌കൂൾകെട്ടിടങ്ങളുടെ നിർമാണം കിഫ്ബി വഴി ഏറ്റെടുക്കുകയും 288 എ്ണ്ണം പൂർത്തീകരിക്കുകയും ചെയ്തിട്ടുണ്ട്.

44,705 ഹൈടെക് ക്ലാസ്മുറികളും 11257 ഹൈടെക് ലബോറട്ടറികളും കിഫ്ബി വഴി പൊതുവിദ്യാലയങ്ങളിൽ സജ്ജമാക്കി.20000 കോടി രൂപയുടെ 7 വൻകിട ഭൂമിയേറ്റെടുക്കൽ പദ്ധതികൾക്കും കിഫ്ബി അംഗീകാരം നൽകി. ദേശീയ പാതാ വികസനത്തിനായി ഭൂമിയേറ്റെടുക്കുന്നതിന് 6769.1 കോടി രൂപയുടെ പദ്ധതിയാണ് കിഫ്ബി നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.ഇതിൽ 5580.74 കോടി രൂപ കിഫ്ബി ദേശീയ പാതാ അഥോറിറ്റിക്ക് കൈമാറി കഴിഞ്ഞു.

മൂന്നുവ്യവസായ പാർക്കുകൾക്കായി 13990 കോടിയോളം രൂപയുടെ ഭൂമിയേറ്റെടുക്കൽ പദ്ധതികൾ കിഫ്ബിവഴി നടപ്പാക്കുന്നു. ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡിന്റെ ഭൂമിയേറ്റെടുക്കുന്നതിനുള്ള 200.60 കോടി രൂപയുടെ പദ്ധതിയും കിഫ്ബി വഴി നടപ്പാക്കുന്നു. കൊച്ചി-ബംഗലുരു വ്യവസായ ഇടനാഴി, ഗിഫ്റ്റ് സിറ്റി പദ്ധതി എന്നിവയും കിഫ്ബി സഹായത്തോടെയാണ് നടപ്പാക്കുന്നത്.

എന്നാൽ കിഫ്ബിയുടെ പ്രവർത്തനങ്ങൾക്ക് കൂച്ചുവിലങ്ങിടുന്ന സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നതെന്നും മന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.കണ്ടിജന്റ് ബാധ്യതയായ കിഫ്ബിയുടെ കടമെടുപ്പിനെ സംസ്ഥാനത്തിന്റെ പൊതുകടമായി പരിഗണിക്കുന്ന തെറ്റായ സമീപനം തിരുത്തേണ്ടതാണെന്നും ഈ വിഷയത്തിലുള്ള കേരളത്തിന്റെ പ്രതിഷേധവും നിലപാടും കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും കെ.എൻ.ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.



Ammu
Next Story
Share it