Begin typing your search...

'മരണത്തിനു കാരണം സർക്കാർ': കുട്ടനാട്ടിലെ കർഷകന്റെ ആത്മഹത്യാക്കുറിപ്പ് പുറത്ത്

മരണത്തിനു കാരണം സർക്കാർ: കുട്ടനാട്ടിലെ കർഷകന്റെ ആത്മഹത്യാക്കുറിപ്പ് പുറത്ത്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

തന്റെ മരണത്തിന്റെ കാരണം കേരള സർക്കാരും ബാങ്കുകളുമാണെന്ന് ചൂണ്ടിക്കാട്ടി കുട്ടനാട്ടിലെ കർഷകൻ കെ.ജി.പ്രസാദ് എഴുതിയ ആത്മഹത്യാക്കുറിപ്പും പുറത്ത്. 'ഒരു കർഷകന്റെ ആത്മഹത്യാ കുറിപ്പ്' എന്ന തലക്കെട്ടോടെയാണ് കുറിപ്പ് എഴുതിയിരിക്കുന്നത്. കടബാധ്യതയെ തുടർന്ന് നെൽ കർഷകൻ തകഴി കുന്നുമ്മ അംബേദ്കർ കോളനിയിൽ കെ.ജി.പ്രസാദ് (55) ആത്മഹത്യ ചെയ്യുന്നത്.

'എന്റെ മരണത്തിന് കാരണം കേരള സർക്കാരും ബാങ്കുകളുമാണ്. 2011ൽ കൃഷി ആവശ്യത്തിനായി ബാങ്ക് വായ്പ എടുത്ത് കുടിശികയായി. പലപ്രാവശ്യമായി 20,000 രൂപ തിരിച്ചടച്ചു. 2020ൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം പലിശയും പിഴപ്പലിശയും കഴിച്ചുള്ള തുക തിരിച്ചടയ്ക്കുകയും ചെയ്തു. അതിനുശേഷം ഒരു ബാങ്കുകാരും എനിക്ക് കൃഷിവായ്പ തന്നില്ല. അതിന് ബാങ്കുകാർ പറയുന്ന ന്യായം എന്റെ സിബിൽ സ്‌കോർ പിആർഎസ് ലോൺ എന്നാണ് കാണിക്കുന്നത് എന്നാണ്.

ഞാൻ എന്റെ നെല്ലു കൊടുത്തതിന്റെ വിലയായാണ് പിആർഎസ് ലോൺ എടുത്തത്. പലിശ സഹിതം കൊടുത്തു തീർക്കേണ്ട ബാധ്യത സർക്കാരിനാണ്. ആയതിനാൽ എന്റെ മരണത്തിന് ഉത്തരവാദിത്തം സർക്കാരിനാണ്.' പ്രസാദ് ആത്മഹത്യ കുറിപ്പിൽ പറയുന്നു.

WEB DESK
Next Story
Share it