Begin typing your search...

പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക റംല ബീഗം അന്തരിച്ചു

പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക റംല ബീഗം അന്തരിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക റംല ബീഗം അന്തരിച്ചു.77 വയസായിരുന്നു.കോഴിക്കോട് പാറോപ്പടിയിലെ വീട്ടിലായിരുന്നു അന്ത്യം. മാപ്പിളപ്പാട്ട്, കഥാപ്രസംഗം എന്നിവയിലൂടെ ശ്രദ്ധേയയായ കലാകാരിയാണ്. മതവിലക്കുകളെ മറികടന്ന് സ്റ്റേജിൽ കയറി പരിപാടി അവതരിപ്പിച്ച ആദ്യത്തെ മുസ്ലിം വനിതയായിരുന്നു റംലാ ബീഗം

ആലപ്പുഴ സക്കറിയ ബസാറിൽ ഹുസൈൻ യൂസഫ് യമാന-മറിയം ബീവി (ഫറോക്ക് പേട്ട) ദമ്പതികളുടെ ഇളയമകളായി 1946 നവംബർ മൂന്നിനാണ് ജനനം. ഏഴാം വയസ്സു മുതൽ ആലപ്പുഴ ആസാദ് മ്യൂസിക് ട്രൂപ്പിൽ ഹിന്ദി ഗാനങ്ങൾ പാടിയിരുന്നു. ഹുസ്‌നുൽ ജമാൽ ബദ്‌റുൽ മുനീർ കഥാപ്രസംഗം ഏറെ ശ്രദ്ധേയമാണ്. 20 ഇസ്ലാമിക കഥകൾക്ക് പുറമെ ഓടയിൽനിന്ന്, ശാകുന്തളം, നളിനി എന്നീ കഥകളും കഥാപ്രസംഗ രൂപത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. മാപ്പിളകല സാഹിത്യരംഗത്തെ സമഗ്രസംഭാവനകള്‍ക്ക് മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

കൊറോണക്ക് മുമ്പ് വരെ പൊതുവേദികളിൽ സജീവമായിരുന്നു. കൊവിഡ് ബാധിച്ച ശേഷം ശ്വാസകോശ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നു. മൃതദേഹം നാളെ പാറോപ്പടി പള്ളിയിൽ ഖബറടക്കും

WEB DESK
Next Story
Share it