Begin typing your search...

വളാഞ്ചേരിയില്‍ അനധികൃത ക്വാറിയില്‍ നിന്ന് സ്ഫോടകവസ്തു ശേഖരം പിടികൂടി; 4 പേർ കസ്റ്റഡിയിൽ

വളാഞ്ചേരിയില്‍ അനധികൃത ക്വാറിയില്‍ നിന്ന് സ്ഫോടകവസ്തു ശേഖരം പിടികൂടി; 4 പേർ കസ്റ്റഡിയിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മലപ്പുറം വളാഞ്ചേരിയിൽ അനധികൃത ക്വാറിയിൽ നിന്ന് സ്ഫോടകവസ്തു ശേഖരം പിടികൂടി. പൊലീസ് നടത്തിയ പരിശോധനയിലാണ് സ്ഫോടക വസ്തുക്കൾ പിടികൂടിയത്. സംഭവത്തില്‍ നാല് പേർ കസ്റ്റഡിയിലായിട്ടുണ്ട്. 125 ജലാറ്റിൻ സ്റ്റിക്, 4000 ഡിറ്റണേറ്റർ, 1620 സേഫ്റ്റി ഫ്യൂസ് എന്നിവയാണ് പിടികൂടിയത്.

ക്വാറിയിൽ നിന്ന് പിടികൂടിയതിന് പുറമെ, ക്വാറിയിലേക്ക് സ്ഫോടക വസ്തുക്കൾ എത്തിച്ചുനൽകുന്ന ആളുടെ പാലക്കാട് നടുവട്ടത്തെ വീട്ടിൽ നിന്നും സ്ഫോടകവസ്തു ശേഖരം പിടിച്ചിട്ടുണ്ട്. വളാഞ്ചോരിയിലെ ക്വാറിയിലാണ് ആദ്യം പരിശോധന നടത്തിയത്.

ഇവിടുത്തെ തൊഴിലാളികളെ കസ്റ്റഡിയിലെടുത്തതോടെയാണ് ക്വാറിയിലേക്ക് സ്ഫോടകവസ്തുക്കളെത്തിക്കുന്ന സ്വാമിദാസൻ എന്നയാളിലേക്ക് പൊലീസെത്തുന്നത്. തുടര്‍ന്ന് സ്വാമിദാസന്‍റെ നടുവട്ടത്തെ വീട്ടിലെത്തിയപ്പോള്‍ കൂടുതല്‍ സ്ഫോടകവസ്തുക്കള്‍ കണ്ടെത്തുകയായിരുന്നു.

സ്വാമിദാസൻ, ക്വാറി തൊഴിലാളികളായ ഷാഫി, ഉണ്ണികൃഷ്ണൻ, രവി എന്നവരാണ് കസ്റ്റഡിയിലായിട്ടുള്ളത്. ഇവരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. സ്വാമിദാസൻ പല ക്വാറികളിലേക്കും സ്ഫോടകവസ്തുക്കളെത്തിക്കുന്നയാള്‍ ആണെന്നാണ് വിവരം. എന്നാല്‍ വീട്ടില്‍ ഇയാള്‍ സ്ഫോടകവസ്തുക്കള്‍ സൂക്ഷിച്ചത് അമധികൃതമായിട്ടാണെന്നാണ് പൊലീസ് അറിയിക്കുന്നത്.

WEB DESK
Next Story
Share it