Begin typing your search...

കേന്ദ്രസേനയെ ഇറക്കിയാലും സമരവുമായി മുന്നോട്ട് തന്നെ ; എസ്എഫ്ഐ

കേന്ദ്രസേനയെ ഇറക്കിയാലും സമരവുമായി മുന്നോട്ട് തന്നെ ; എസ്എഫ്ഐ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കൊല്ലം നിലമേലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കരിങ്കൊടി കാണിച്ച എസ്എഫ്ഐ പ്രവര്‍ത്തകരെ ന്യായീകരിച്ചും പൊലീസ് നടപടിയെ വിമര്‍ശിച്ചും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ. തന്നെ ആക്രമിച്ചു എന്ന് ഗവർണർ നുണ പറയുന്നു.ഗവർണർ എല്ലാ സാദ്ധ്യതകളും ഉപയോഗിക്കട്ടെ. കേന്ദ്ര സേനയെ ഇറക്കി അടിച്ചമർത്തിയാലും സമരം മുന്നോട്ടുപോകും. ഗവർണറുടെ ഭീഷണിക്ക് വഴങ്ങേണ്ടവർ അല്ല പൊലീസ്. കരിങ്കൊടി പ്രതിഷേധിക്കാര്‍ക്കെതിരെ 124 ചുമത്തിയത്തിൽ വലിയ വിമർശനം ഉണ്ട്. അത് ചുമത്തേണ്ട ഒരു സാഹചര്യവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഗവർണറുടെ ഇടപെടൽ മാനസിക വിഭ്രാന്തി ബാധിച്ച നിലയിലാണ്. ജനാധിപത്യ സമരങ്ങളോട് ഗവർണർക്ക് പുച്ഛമാണ്. ജനാധിപത്യ സമൂഹത്തെ അപമാനിക്കുന്ന തീരുമാനമാണ് ഗവര്‍ണര്‍ സ്വീകരിക്കുന്നത്. എങ്ങനെയും അക്രമ സംഭവങ്ങൾ അരങ്ങേറുക എന്ന നിലയ്ക്ക് നടത്തുന്ന പൊറാട്ടുനാടകമാണ് ഗവര്‍ണര്‍ കളിക്കുന്നത്. എസ്എഫ്ഐ സമരം ശക്തമായി തുടർന്നുപോകും. ഗവർണർ പ്രോട്ടോക്കോൾ ലംഘിച്ചാണ് കാറിന് പുറത്തിറങ്ങിയത്. അധികാരം ദുർവിനിയോഗം ചെയ്യുന്നുവെന്നും എസ്എഫ്ഐ ആരോപിച്ചു.

WEB DESK
Next Story
Share it