Begin typing your search...
ഇന്‍ഡിഗോ വിമാനം ബഹിഷ്കരിച്ചത് വൈകാരികമായിട്ടല്ല, തെറ്റായ തീരുമാനത്തിനെതിരായ പ്രതിഷേധം; ഇ.പി. ജയരാജന്‍
ഇന്‍ഡിഗോ വിമാനം ബഹിഷ്കരിച്ച തീരുമാനം വൈകാരികമായിരുന്നില്ലെന്നും അതിൽ ഉറച്ചു നില്‍ക്കുകയാണെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. വിമാനക്കമ്പനിയുടെ , . അതിനുശേഷം ഇതുവരെ ഇന്‍ഡിഗോയില്‍ കയറിയിട്ടില്ല. ആരോഗ്യപ്രശ്നങ്ങള്‍ ഇക്കാര്യത്തില്‍ പരിഗണിക്കുന്നില്ലെന്നും മനോരമ ന്യൂസിനോട് ഇ.പി പറഞ്ഞു.
'എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്നു പൂര്‍ണ അവധിയിലല്ല. സജീവ രാഷ്ട്രീയം വിടുകയാണെന്ന പ്രചാരണത്തോട് പ്രതികരിക്കാനില്ല. സിപിഎം സംസ്ഥാന സെക്രട്ടറിയാകാന്‍ തനിക്കു യോഗ്യതയില്ല, ആ സ്ഥാനം ആഗ്രഹിച്ചിട്ടില്ല. പിബി അംഗമാകാനും യോഗ്യതയില്ല, അതിനുള്ള പ്രാപ്തിയുമില്ല. പ്രായംകൂടി വരികയാണെന്ന ബോധ്യമുണ്ട്', ഇ.പി.ജയരാജൻ പറഞ്ഞു.
Next Story