Begin typing your search...

'തീവ്രവാദ സംഘങ്ങൾക്ക് കടന്നുവരാൻ കഴിയാത്ത സ്ഥലം, കേരളത്തിൽ ജാഗ്രതയോടെ പ്രവർത്തിക്കുന്ന സർക്കാരുണ്ട്'; ഇ. പി. ജയരാജൻ

തീവ്രവാദ സംഘങ്ങൾക്ക് കടന്നുവരാൻ കഴിയാത്ത സ്ഥലം, കേരളത്തിൽ ജാഗ്രതയോടെ പ്രവർത്തിക്കുന്ന സർക്കാരുണ്ട്; ഇ. പി. ജയരാജൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പി. ജയരാജന്റെ 'പൊളിറ്റിക്കൽ ഇസ്ലാം' പരാമർശത്തിൽ പ്രതികരിച്ച് ഇ.പി. ജയരാജൻ. കേരളത്തിൽ പൊതുവേ തീവ്രവാദ സംഘടനകളെ നിരീക്ഷിച്ച് നടപടി സ്വീകരിക്കുന്ന സർക്കാരുണ്ട്. തീവ്രവാദപ്രവർത്തനം ഇവിടെ അസാധ്യമാണെന്ന് താൻ മനസ്സിലാക്കുന്നതായും ഇ.പി. ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു. പലർക്കും വ്യത്യസ്ത അനുഭവങ്ങളുണ്ടാകാം. കേരളം തീവ്രവാദപ്രവർത്തനങ്ങൾക്ക് കടന്നുവരാൻ കഴിയാത്ത സംസ്ഥാനമാണ്. ഇവിടെ, മതസാഹോദര്യവും സന്തോഷവും സംതൃപ്തിയും ജനങ്ങൾക്ക് ഉറപ്പുവരുത്തുന്നതിൽ ജാഗ്രതയോടെ പ്രവർത്തിക്കുന്ന സർക്കാരുണ്ട്.

എൽ.ഡി.എഫ്. കൺവീനർ സ്ഥാനത്തുനിന്ന് നീക്കിയതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഇപ്പോൾ പ്രസക്തിയില്ല. കാര്യങ്ങൾ മാധ്യമങ്ങളോട് പിന്നീട് പറയാം. പാർട്ടിക്ക് ദോഷമുണ്ടാക്കുന്ന കാര്യങ്ങളൊന്നും പറയില്ല. വലിയ വേദനകളും ദുഃഖങ്ങളുമൊക്കെ അനുഭവിച്ച് വളർന്നുവന്ന ആളാണ്. അതിനാൽ, തനിക്കിതൊന്നും പുതുമയല്ല. പ്രത്യേകിച്ച് ഒന്നും നേടാൻ ആഗ്രഹിക്കുന്നില്ല. തന്റെ ജീവിതം തുറന്നപുസ്തകമാണ്. മാധ്യങ്ങൾക്കും ഇക്കാര്യങ്ങളെക്കുറിച്ച് നല്ല നിശ്ചയമുണ്ട്. കേന്ദ്ര കമ്മിറ്റിയിൽ പങ്കെടുക്കുന്നുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അതിന് ഇനിയും കുറേ ദിവസമുണ്ടല്ലോ എന്നായിരുന്നു ഇ.പി.യുടെ മറുപടി.

അന്തരിച്ച സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ അവസാനമായി കാണുന്നതിന് എത്രയും പെട്ടെന്ന് ഡൽഹിയിലെത്താൻ നോക്കിയപ്പോൾ അന്ന് കോഴിക്കോട്ടുനിന്ന് മാത്രമേ വിമാനമുണ്ടായിരുന്നുള്ളൂ. രണ്ടരവർഷക്കാലമായി യാത്ര ചെയ്യാതിരുന്ന ഇൻഡിഗോ വിമാനം മാത്രമായിരുന്നു അത്. ആ സമരം അന്ന് അവസാനിപ്പിക്കാൻ തീരുമാനിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

WEB DESK
Next Story
Share it