Begin typing your search...

ഇപി ജയരാജൻ വിവാദം: നിലപാട് കുഞ്ഞാലിക്കുട്ടി തിരുത്തും

ഇപി ജയരാജൻ വിവാദം: നിലപാട് കുഞ്ഞാലിക്കുട്ടി തിരുത്തും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഇപി ജയരാജൻ വിവാദത്തിലെ നിലപാട് സംബന്ധിച്ച് ലീഗിനുള്ളിൽ ഭിന്നത.സിപിഎം ആഭ്യന്തര വിഷയമെന്ന കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണത്തോട് വിയോജിച്ചു നേതാക്കൾ രംഗത്തെത്തി.ജയരാജൻ വിഷയത്തിൽ ഇടപെടില്ല എന്നായിരുന്നു നേരത്തെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്.അനീതിക്കെതിരെ മിണ്ടണമെന്ന് കെപിഎ മജീദ് വ്യക്തമാക്കി. പികെ ഫിറോസും സിപിഎമ്മിനെതിരെ ആരോപണവുമായി പോസ്റ്റിട്ടിരുന്നു .ഈ സാഹചര്യത്തില്‍ കുഞ്ഞാലിക്കുട്ടി നിലപാട് തിരുത്തും.

അതേസമയം കേരളത്തിലെ വിവാദം പിബി അജണ്ടയിൽ ഇല്ലെന്ന് സിപിഎം നേതാക്കൾ വ്യക്തമാക്കി.പിബിയിൽ ആരെങ്കിലും ഉന്നയിച്ചാൽ ചർച്ചയെന്നും നേതൃത്വം സൂചന നല്‍കി. ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കാണ് യോഗം ചേരുന്നത്. ഇപി ജയരാജനെതിരെ അന്വേഷണം സംസ്ഥാനത്ത് തീരുമാനിക്കാം എന്ന് കേന്ദ്ര നേതാക്കൾ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ കേരളത്തിലെ വിഷയങ്ങളിൽ കാര്യമായ ചർച്ച പൊളിറ്റ് ബ്യൂറോയിലുണ്ടാവാനിടയില്ല. അന്വേഷണത്തോട് യോജിപ്പെന്ന സൂചനയാണ് കേന്ദ്രനേതൃത്വം നൽകുന്നത്. വിവാദം പാർട്ടിക്ക് ദോഷം ചെയ്യുമെന്ന വിലയിരുത്തലുമുണ്ട്. അന്വേഷണം വേണോയെന്ന കാര്യത്തിൽ മുഖ്യമന്ത്രിയുടെ നിലപാടും നിർണ്ണായകമാകും.

Ammu
Next Story
Share it