Begin typing your search...

എംപോക്സ് ക്ലേയ്ഡ് 1ബിയിൽ ആശങ്ക വേണ്ട; അനാവശ്യ പ്രചരണം ഒഴിവാക്കണമെന്ന് വീണ ജോർജ്

എംപോക്സ് ക്ലേയ്ഡ് 1ബിയിൽ ആശങ്ക വേണ്ട; അനാവശ്യ പ്രചരണം ഒഴിവാക്കണമെന്ന് വീണ ജോർജ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

എംപോക്സ് ക്ലേയ്ഡ് 1ബിയിൽ ആശങ്ക വേണ്ടന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. അനാവശ്യ പ്രചരണം ഒഴിവാക്കണമെന്നും പ്രഹരശേഷി കൂടുതലുള്ള വകഭേദമാണ് ഇതെന്നും മന്ത്രി പറഞ്ഞു.

സർക്കാർ എല്ലാവിവിധ മുൻകരുതലുകളും സ്വീകരിച്ചു കഴിഞ്ഞുവെന്നും വീണാ ജോർജ് മാധ്യമങ്ങളോട് പ്രതികരിച്ചു. പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ലിഫ്റ്റ് വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, ആലപ്പുഴയിൽ എംപോക്സ് സംശയത്തെ തുടർന്ന് വിദേശത്തു നിന്ന് എത്തിയ ഒരാളെ ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിൻ്റെ കുടുംബം ക്വാറന്റീനിലാണ്.

കണ്ണൂരിൽ എംപോക്സ് സംശയത്തെ തുടർന്ന് നിരീക്ഷണത്തിലായിരുന്ന യുവതിയുടെ പരിശോധന ഫലം നെഗറ്റീവായി. അബുദാബിയിൽ നിന്നെത്തിയ സ്ത്രീയെ പരിയാരം മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലാക്കിയിരുന്നു.

WEB DESK
Next Story
Share it