Begin typing your search...

തിങ്കളാഴ്ച ഉച്ചയോടെ ട്രഷറി അക്കൗണ്ടില്‍നിന്ന് ബാങ്ക് അക്കൗണ്ടിലേക്ക് ശമ്പളം എത്തുമെന്ന് ധനവകുപ്പ്

തിങ്കളാഴ്ച ഉച്ചയോടെ ട്രഷറി അക്കൗണ്ടില്‍നിന്ന് ബാങ്ക് അക്കൗണ്ടിലേക്ക് ശമ്പളം എത്തുമെന്ന് ധനവകുപ്പ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം ഞായറാഴ്ചയും കിട്ടിയില്ല. തിങ്കളാഴ്ച ഉച്ചയോടെ ട്രഷറി അക്കൗണ്ടില്‍നിന്ന് ബാങ്ക് അക്കൗണ്ടിലേക്ക് ശമ്പളം എത്തുമെന്ന് ധനവകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കി.

സാങ്കേതിക പ്രശ്‌നമാണെന്നും പരിഹരിക്കാന്‍ എന്‍.ഐ.സി. ശ്രമിക്കുന്നുവെന്നുമാണ് വിശദീകരണം. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മൂന്ന് ലക്ഷത്തോളം ജീവനക്കാര്‍ക്കാണ് ശമ്പളം കയ്യില്‍ കിട്ടാനുള്ളത്.

നിലവില്‍ ജീവനക്കാരുടെ ട്രഷറി അക്കൗണ്ടില്‍ പണമുണ്ട്. അതേസമയം ഓവര്‍ ഡ്രാഫ്റ്റ് പ്രതിസന്ധി നിയന്ത്രിക്കുന്നതിനായി ട്രഷറിയില്‍ പണം സര്‍ക്കാര്‍ നിലനിര്‍ത്താനുള്ള നീക്കത്തിന്റെ ഭാഗമാണ് ഈ പ്രശ്‌നമെന്ന് ജീവനക്കാര്‍ സംശയിക്കുന്നു.

അതിനിടെ ശമ്പളം ട്രഷറി അക്കൗണ്ടില്‍നിന്ന് ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുന്നതിന് നിയന്ത്രണം കൊണ്ടുവരാനുള്ള ആലോചന ധനവകുപ്പില്‍ നടക്കുന്നതായി സൂചനയുണ്ട്.

WEB DESK
Next Story
Share it