Begin typing your search...

വൈദ്യുതി നിരക്ക് വർധന ; അടുത്ത തവണ മുതൽ ബില്ലിൽ പ്രതിഫലിക്കും

വൈദ്യുതി നിരക്ക് വർധന ; അടുത്ത തവണ മുതൽ ബില്ലിൽ പ്രതിഫലിക്കും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

വൈദ്യുതി നിരക്ക് വർധന അടുത്ത തവണ മുതൽ ബില്ലിൽ പ്രതിഫലിക്കും. നിരക്കിലെ വർധന ശരാശരി മൂന്നുശതമാനം മാത്രമാണെന്ന് റെഗുലേറ്ററി കമ്മിഷൻ പറയുണ്ടെങ്കിലും ബിൽ വരുമ്പോൾ വർധന പ്രകടമാകും.വർധനവ് ചെറുതാകില്ലെന്നാണ് പറയുന്നത്.യൂണിറ്റിന് ശരാശരി 20 പൈസ വരെയാണ് കൂട്ടിയത്.പ്രതിമാസം 40 യൂണിറ്റിൽ താഴെയുള്ളവർക്ക് നിരക്ക് വർധന ബാധകമല്ലെന്നതാണ് ആശ്വാസം. 100 യൂണിറ്റ് ഉപയോഗിക്കുന്നവർക്ക് 20 ശതമാനം നിരക്ക് വർധനയുണ്ടാകും. ഫിക്സഡ് ചാർജിൽ 10 രൂപ മുതൽ 40വരെയാണ് വർധനവ്.

രണ്ടുമാസം കൂടുമ്പോഴാണ് സംസ്ഥാനത്ത് വൈദ്യുതി ബിൽ നൽകുന്നത്.നിലവിലെ വർധന പ്രാബല്യത്തിൽ വരുന്നതോടെ 20 മുതൽ 400 രൂപവരെയാണ് അധികം നൽകേണ്ടിവരും. യൂണിറ്റിന് ഇപ്പോൾ ഈടാക്കുന്ന 19 പൈസ സർചാർജും വൈദ്യുതി ഡ്യൂട്ടിയും കണക്കാക്കാക്കുമ്പോൾ നിരക്ക് വീണ്ടും ഉയരും. മാസം 200 യൂണിറ്റിന് മുകളിൽ ഉപയോഗിക്കുന്ന വീടുകളിൽ ഏകദേശം 48 രൂപയുടെ വർധനയുണ്ടാകും. രണ്ട് മാസത്തെ ബിൽ കണക്കാക്കുമ്പോൾ 96 രൂപയുടെ വർധന ബില്ലിൽ കാണിക്കും. രണ്ടുമാസം 1100 യൂണിറ്റ് ഉപയോഗിക്കുന്നവരുടെ 400 രൂപയുടെ വർധനയുണ്ടാകും. നിലവിൽ രണ്ടുമാസം 100 യൂണിറ്റുവരെ ഉപയോഗിക്കുന്നവർക്ക് വൈദ്യുതിനിരക്കും ഫിക്‌സഡ് ചാർജും ചേരുമ്പോൾ യൂണിറ്റിന് ശരാശരി 4.05 രൂപയാവും ഈടാക്കുക.അതായത് ഏകദേശം 450 രൂപ ബിൽ.

മാസം 200 യൂണിറ്റിന് മുകളിൽ ഉപയോഗിക്കുന്ന വീടുകൾക്ക് നോൺ ടെലിസ്‌കോപ്പിക് ബിൽ നൽകണമെന്നാണ് കെഎസ്ഇബി ആവശ്യപ്പെട്ടത്. ഇവർക്ക് സ്ലാബ് ഘടനയുടെ ആനുകൂല്യം ലഭിക്കില്ല. മുഴുവൻ യൂണിറ്റിനും മുഴുവൻ തുകയും നൽകണം. എന്നാൽ ഈ നിർദേശം കമ്മിഷൻ അനുവദിച്ചില്ല. കഴിഞ്ഞ രണ്ട് വർഷത്തിനിടെ രണ്ടാം തവണയാണ് വൈദ്യുതി ചാർജ് വർധിപ്പിക്കുന്നത്. 2022 ജൂണിലാണ് കേരളം അവസാനമായി വൈദ്യുതി നിരക്ക് കൂട്ടിയിരുന്നത്. അനാഥാലയങ്ങൾ, വ്യദ്ധസദനങ്ങൾ, ഐടി, ഐടി അനുബന്ധ സ്ഥാപനങ്ങൾ എന്നിവയ്ക്ക് നിരക്ക് വർധന ബാധകമല്ല.

WEB DESK
Next Story
Share it