Begin typing your search...

ലോക്സഭാ തിരഞ്ഞെടുപ്പ്; ആയുധങ്ങൾ കൈവശം വയ്ക്കുന്നതിന് നിരോധനം; ഉത്തരവ് പുറത്തിറക്കി തിരുവനന്തപുരം ജില്ലാ കളക്ടർ

ലോക്സഭാ തിരഞ്ഞെടുപ്പ്; ആയുധങ്ങൾ കൈവശം വയ്ക്കുന്നതിന് നിരോധനം; ഉത്തരവ് പുറത്തിറക്കി തിരുവനന്തപുരം ജില്ലാ കളക്ടർ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ ആയുധങ്ങൾ കൈവശം വയ്ക്കുന്നതിന് നിരോധനം ഏർപ്പെടുത്തി. പൊതു തിരഞ്ഞെടുപ്പിലെ ക്രമസമാധാന പരിപാലനത്തിനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും വേണ്ടിയാണ് തീരുമാനം. ആയുധങ്ങൾ കൈവശം വയ്ക്കുന്നത് നിരോധിച്ചുകൊണ്ട് തിരുവനന്തപുരം ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഉത്തരവ് പുറത്തിറക്കി.

തിരുവനന്തപുരം ജില്ലാ പരിധിക്കുള്ളിലുള്ള വ്യക്തികൾ ലൈസൻസുള്ള ആയുധങ്ങൾ കൈവശം വയ്ക്കുന്നതും കൊണ്ടുനടക്കുന്നതും നിരോധിച്ചാണ് ജില്ലാ കളക്ടർ ഉത്തരവിറക്കിയത്. ‌ആരെങ്കിലും ആയുധങ്ങൾ കൈവശം വച്ചാൽ ക്രിമിനൽ ചട്ടം 1973 സെക്ഷൻ 144 പ്രകാരം ജില്ലാ മജിസ്ട്രേറ്റ് നടപടികൾ സ്വീകരിക്കും.

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം മുതൽ ഫലപ്രഖ്യാപനം വരെയാണ് നിരോധനമെന്ന് കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു. രാജ്യത്ത് 97 കോടി വോട്ടർമാരാണ് ഇത്തവണ വിധിയെഴുതുന്നത്. 49.7 കോടി പുരുഷ വോട്ടർമാരും 47.1 കോടി സ്ത്രീ വോട്ടർമാരും 19.74 കോടി യുവ വോട്ടർമാരും ആണുള്ളത്.

1.8 കോടി ആളുകളാണ് ഇത്തവണ കന്നി വോട്ട് ചെയ്യുന്നത്. 2.18 ലക്ഷത്തിലധികം 100 വയസ്സുള്ള വോട്ടർമാരും 45,000 ട്രാൻസ് ജെൻഡർമാരും ഇത്തവണ വോട്ട് ചെയ്യും എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. സ്ത്രീവോട്ടർമാരുടെ എണ്ണം വർധിച്ചതായി മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ വ്യക്തമാക്കി.

ഇത്തവണ ഒന്നരക്കോടി പോളിങ് ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ ഭാഗമാകും. 85 വയസ്സ് കഴിഞ്ഞവർക്ക് വീട്ടിലിരുന്ന് വോട്ട് ചെയ്യാം. 40 ശതമാനത്തിലേറെ ശാരീരിക വെല്ലുവിളികൾ ഉള്ളവർക്കും വീട്ടിലിരുന്ന് വോട്ട് ചെയ്യാം. കേരളത്തിൽ ഏപ്രിൽ 26ന് തിരഞ്ഞെടുപ്പ് നടക്കും. ഏപ്രിൽ നാല് വരെ ആയിരിക്കും കേരളത്തിൽ പത്രിക സമർപ്പണം. പത്രിക പിൻവലിക്കൽ ഏപ്രിൽ എട്ട് വരെയാണ്. തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് പെരുമാറ്റ ചട്ടം നിലവിൽ വന്നു.

WEB DESK
Next Story
Share it