Begin typing your search...
തൃശൂർ കരുവന്നൂർ ബാങ്ക് ബെനാമി വായ്പ തട്ടിപ്പ്: പ്രതികളുടെ കൂടുതൽ സ്വത്തുക്കൾ കണ്ടുകെട്ടാൻ ഇഡി
തൃശൂർ കരുവന്നൂർ ബാങ്ക് ബെനാമി വായ്പ തട്ടിപ്പു കേസിൽ ബാങ്കിനു നഷ്ടപ്പെട്ടതായി കണ്ടെത്തിയ തുക തിരിച്ചുപിടിക്കാൻ പ്രതികളുടെ കൂടുതൽ സ്വത്തുക്കൾ കണ്ടുകെട്ടാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കണക്കെടുപ്പു തുടങ്ങി. മുതലും പലിശയുമായി 350 കോടി രൂപയുടെ നഷ്ടം ബെനാമി വായ്പ തട്ടിപ്പിലൂടെ കരുവന്നൂർ ബാങ്കിൽ സംഭവിച്ചതായാണ് ഇ.ഡിയുടെ പ്രാഥമിക നിഗമനം.
ഇതിൽ 184 കോടി രൂപയോളം മുതലിനത്തിൽ നഷ്ടപ്പെട്ടതാണ്. അതിൽതന്നെ 39 പ്രതികളുടെ 88.45 കോടി രൂപയുടെ സ്വത്തുവകകൾ മാത്രമാണ് ഇ.ഡിക്കു കണ്ടുകെട്ടാൻ കഴിഞ്ഞത്. പ്രാഥമിക കുറ്റപത്രം സമർപ്പിച്ച 54 പ്രതികളിൽ 10 ബെനാമി സ്ഥാപനങ്ങളും ഉൾപ്പെടുന്നുണ്ട്. കമ്പനികളുടെ പേരിൽ കള്ളപ്പണം വെളുപ്പിക്കാൻ പ്രതികൾ നിക്ഷേപിച്ച സ്വത്തുവകകൾ കണ്ടെത്താനും ശേഷിക്കുന്ന പ്രതികളുടെ പേരിലുള്ള വസ്തുവകകൾ കണ്ടെത്താനുമാണ് ഇ.ഡി. ഇപ്പോൾ ശ്രമിക്കുന്നത്.
Next Story