Begin typing your search...
തിരുവനന്തപുരം കണ്ടല സർവീസ് ബാങ്കിലും ഇഡി പരിശോധന
തിരുവനന്തപുരം കണ്ടല സർവ്വീസ് ബാങ്കിലും പരിശോധനയുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.ബാങ്കിലെ മുൻ സെക്രട്ടറിമാരുടെ വീടുകളിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്.ബാങ്കിലെ മുൻ സെക്രട്ടറിമാരായ ശാന്തകുമാരി രാജേന്ദ്രൻ, മോഹന ചന്ദ്രൻ എന്നിവരുടെ വീട്ടിലും കളക്ഷൻ ഏജന്റ് അനിയുടെ വീട്ടിലുമാണ് ഇ.ഡി പരിശോധന നടത്തുന്നത്. ഇന്ന് പുലർച്ചെ അഞ്ചരമണിയോടെയാണ് എറണാകുളത്ത് നിന്നെത്തിയ ഇ.ഡി സംഘം വീടുകളിൽ പരിശോധന ആരംഭിച്ചത്. ബാങ്ക് പ്രസിഡന്റ് ഭാസുരാംഗന്റെ പൂജപ്പുരയിലെ വീട്ടിലും മകന്റെ റെസ്റ്റോറന്റിലും ഇഡി പരിശോധനക്കെത്തി.
Next Story