Begin typing your search...

ഇ-പോസ് മെഷീൻ പണിമുടക്കി; സംസ്ഥാനത്ത് റേഷൻ വിതരണം തടസപ്പെട്ടു

ഇ-പോസ് മെഷീൻ പണിമുടക്കി; സംസ്ഥാനത്ത് റേഷൻ വിതരണം തടസപ്പെട്ടു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സംസ്ഥാനത്ത് റേഷൻ വിതരണം പൂർണമായും തടസപ്പെട്ടു.ഇ-പോസ് മെഷീൻ തകരാറിൽ. ഇന്ന് രാവിലെ മുതൽ റേഷൻ വിതരണം നടക്കുന്നില്ല.OTP യും കിട്ടുന്നില്ല. ആധാർ ഓതന്റിഫിക്കേഷൻ പരാജയപ്പെടുകയാണ്.രാവിലെ റേഷൻ വ്യാപാരികൾ കട തുറന്നത് മുതൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. കഴിഞ്ഞ മാസവും ഇതേ സാഹചര്യം ഉണ്ടായിരുന്നു.കഴിഞ്ഞ കുറെ നാളായി നിലനിൽക്കുന്ന പ്രശ്‌നമാണിത്.

ഇ-പോസ് മെഷീന്റെ ക്ലൌഡ് മാറ്റിയിട്ടും ബാന്‍ഡ്‌വിത്ത് കൂട്ടിയിട്ടും നിരന്തരം പണിമുടക്കുകയാണ് .കഴിഞ്ഞ കുറെ മാസത്തിലേറെയായി ഇ പോസുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നം പരിഹരിക്കാന്‍ ഭക്ഷ്യവകുപ്പിനായിട്ടില്ല.

ഇന്ന് മുതല്‍ പലയിടങ്ങളിലും റേഷന്‍ വിതരണത്തില്‍ പ്രശ്നം നേരിട്ടിരുന്നു. ഇന്ന് രാവിലെ പത്ത് മണിയോടെ റേഷന്‍ വിതരണം പൂര്‍ണമായും തടസപ്പെട്ടു. റേഷന്‍ വാങ്ങാന്‍ എത്തിയ പലരും വാങ്ങാതെ മടങ്ങേണ്ട അവസ്ഥയാണെന്ന് റേഷന്‍ വ്യാപാരികള്‍ പറഞ്ഞു. ഇന്നലെയും സമാനമായ പ്രശ്നങ്ങൾ റേഷൻ കടകളിൽ അനുഭവപ്പെട്ടിരുന്നു.

WEB DESK
Next Story
Share it