Begin typing your search...
ഇ–കോളി ബാക്ടീരിയ ഉള്ള വെള്ളമാണോ കൊച്ചിക്കാർ കുടിക്കുന്നത്: ചോദ്യവുമായി ഹൈക്കോടതി
കൊച്ചിയിലെ ജലസ്രോതസുകളിൽ ഇ–കോളി ബാക്ടീരിയ സാന്നിധ്യമെന്ന് എറണാകുളം കലക്ടർ ഹൈക്കോടതിയിൽ. മലിനീകരണ നിയന്ത്രണ ബോർഡ് ശേഖരിച്ച സാംപിളുകളിൽ എല്ലാം ബാക്ടീരിയ കണ്ടെത്തിയെന്നു കലക്ടർ അറിയിച്ചു. ഇ–കോളി ബാക്ടീരിയ ഉള്ള വെള്ളമാണോ കൊച്ചിക്കാർ കുടിക്കുന്നതെന്ന് ഹൈക്കോടതി ചോദിച്ചു.
കൊച്ചിയിലെ മാലിന്യപ്രശ്നത്തിലും ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. റോഡുകള്‍ ബ്രഹ്മപുരത്തിന് തുല്യമായെന്ന് ഹൈക്കോടതി പറഞ്ഞു. പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാന്‍ വൈകിയതോടെ റോഡുകള്‍ മാലിന്യക്കൂമ്പാരമായെന്നും മാലിന്യം തള്ളുന്നവര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും കോടതി ആവശ്യപ്പെട്ടു.
Next Story