Begin typing your search...

9 തവണ തിരുത്തിയ മാർക്ക് ലിസ്റ്റ് കോടതിയിൽ ഹാജരാക്കി ഡിവൈഎഫ്ഐ പ്രവർത്തകൻ; ആപ്ലിക്കേഷൻ നമ്പറിലും ഫോണ്ട് ഫോർമാറ്റിലുമടക്കം തിരുത്തൽ

9 തവണ തിരുത്തിയ മാർക്ക് ലിസ്റ്റ് കോടതിയിൽ ഹാജരാക്കി ഡിവൈഎഫ്ഐ പ്രവർത്തകൻ; ആപ്ലിക്കേഷൻ നമ്പറിലും ഫോണ്ട് ഫോർമാറ്റിലുമടക്കം തിരുത്തൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കൊല്ലം കടയ്ക്കലിലെ ഡിവൈഎഫ്ഐ പ്രവർത്തകൻ സമിഖാനാണ് 9 തവണ തിരുത്തൽ വരുത്തിയ വ്യാജ മാർക്ക് ലിസ്റ്റ് കോടതിയിൽ സമർപ്പിച്ചത്. ആപ്ലിക്കേഷൻ നമ്പറിലും, ഫോണ്ടിലും ഫോർമാറ്റിലും അടക്കം വ്യത്യാസം പ്രകടമായി കാണാം. വ്യാജ മാർക്ക് ലിസ്റ്റ് ഉപയോഗിച്ച് 2021ൽ വെറ്റിനറി സർവകലാശാലയിൽ പ്രവേശനത്തിന് ശ്രമിച്ചിരുന്നു. എന്നാൽ അന്ന് മാർക്ക് കുറവായിരുന്നു എന്ന കാരണത്താൽ പ്രവേശനം ലഭിച്ചിരുന്നില്ല. വ്യാജ മാർക്ക് ലിസ്റ്റ് ഉണ്ടാക്കിയ കേസിൽ കഴിഞ്ഞ ദിവസമാണ് സമിഖാനെ പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാജ മാർക്ക് ലിസ്റ്റ് ഉണ്ടാക്കി ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച് ഉപരിപഠനത്തിന് ശ്രമിച്ചു എന്നാണ് കേസ്. അക്ഷയയില്‍ പോയി യഥാര്‍ത്ഥ മാര്‍ക്ക് ലിസ്റ്റിന്റേയും വ്യാജ മാര്‍ക്ക് ലിസ്റ്റിന്റേയും പകര്‍പ്പെടുത്തു. പിന്നാലെ രണ്ട് തരത്തില്‍ മാര്‍ക്ക് ലിസ്റ്റ് കിട്ടിയെന്നും യഥാര്‍ത്ഥ മാര്‍ക്ക് 468 ആണെന്നും ചൂണ്ടിക്കാട്ടി സമിഖാന്‍ ഹോക്കോടതിയെ സമീപിച്ചത്.

എന്നാല്‍ പ്രാഥമിക പരിശോധനയില്‍ തന്നെ സംശയം തോന്നിയ കോടതി നീറ്റ് നടത്തിപ്പുകാരയ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയില്‍ നിന്ന് വിശദീകരണം തേടുകയായിരുന്നു. സൈബർ പൊലീസിന്റെ സഹായത്തോടെയാണ് ചിതറ പൊലീസ് സമിഖാനെ കസ്റ്റഡിയിലെടുത്തത്.

WEB DESK
Next Story
Share it