Begin typing your search...

സിനിമാസെറ്റുകളിലെ ലഹരി ഉപയോഗം: പരിശോധന കർശനമാക്കാൻ പോലീസ്

സിനിമാസെറ്റുകളിലെ ലഹരി ഉപയോഗം: പരിശോധന കർശനമാക്കാൻ പോലീസ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സിനിമാ ലൊക്കേഷനുകളിൽ ലഹരി ഉപയോഗമുണ്ടെന്ന പരാതിയിൽ പരിശോധന കർശനമാക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണർ കെ. സേതുരാമൻ. ലൊക്കേഷനുകളിൽ ഷാഡോ പോലീസിന്റെ സാന്നിധ്യമുണ്ടാകും. നിയമലംഘകർക്കെതിരേ നടപടിയുണ്ടാകും. കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ചുള്ള ഒരു അടിയന്തര യോഗം ചേർന്നിരുന്നതായും കമ്മിഷണർ പറഞ്ഞു.

സിനിമാ വ്യവസായത്തെ ബാധിക്കുന്ന വിധത്തിൽ പ്രവർത്തിക്കില്ലെന്നും കമ്മിഷണർ വ്യക്തമാക്കി. എന്നാൽ എല്ലാ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനുകളിലും ഇനിമുതൽ ഷാഡോ പോലീസിന്റെ സാന്നിധ്യമുണ്ടാകും. സിനിമാ രംഗത്തുനിന്നുള്ളവരുടെ തന്നെ പിന്തുണയുണ്ട്. ലഹരി ഉപയോഗവും അത് കടന്നു വരുന്ന വഴികളും തുടങ്ങി വിശദമായിത്തന്നെ അന്വേഷിക്കുമെന്നും കമ്മിഷണർ കൂട്ടിച്ചേർത്തു. അതേസമയം എക്സൈസും ലഹരി ഉപയോഗിക്കുന്ന സംഘത്തെ രഹസ്യമായി നിരീക്ഷിക്കും.

ടിനി ടോം, ബാബുരാജ് ഉൾപ്പെടെയുള്ള സിനിമാപ്രവർത്തകർ നേരത്തേ സിനിമാ രംഗത്തെ രൂക്ഷമായ ലഹരി ഉപയോഗത്തെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു. താരസംഘടനയായ അമ്മയിൽ ലഹരി ഉപയോഗിക്കുന്നവർക്ക് അംഗത്വം നൽകില്ലെന്ന നിയമഭേദഗതി തന്നെയുണ്ട്.

WEB DESK
Next Story
Share it