Begin typing your search...

ലോറി അപകടം: ഡ്രൈവിംഗ് പരിശീലനം കൊടുക്കാനൊരുങ്ങി ഗതാഗത വകുപ്പ്

ലോറി അപകടം:  ഡ്രൈവിംഗ് പരിശീലനം കൊടുക്കാനൊരുങ്ങി ഗതാഗത വകുപ്പ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ലോറികൾ നിരത്തിൽ പായുന്നത് നിയന്ത്രിക്കാൻ നടപടികളില്ലാതിരിക്കെ, ഗതാഗത വകുപ്പ് അവർക്ക് ഡ്രൈവിംഗ് പരിശീലനം കൊടുക്കാനൊരുങ്ങുന്നു. ടിപ്പർ ഡ്രൈവർമാരെയാണ് പ്രത്യേകം പരിഗണിക്കുന്നത്. ഇന്നലെ രാവിലെ നടക്കാൻ പോയ ഒരാളുടെ ജീവൻ കൊച്ചിയിൽ ടോറസ് ലോറി കവർന്നപ്പോൾ കരുനാഗപ്പള്ളിയിൽ തടിലോറി വീട്ടമ്മയുടെ ജീവൻ പന്താടി! ഈ സാഹചര്യത്തിലാണ് സർക്കാർ നടപടി.

ഓരോ ആർ.ടി ഓഫീസിനു കീഴിലും രജിസ്റ്റർ ചെയ്തിട്ടുള്ള ടിപ്പർ, ലോറി ഡ്രൈവർമാരുടെ ലിസ്റ്റ് തയ്യാറാക്കി പരിശീലനം കൊടുക്കാനാണ് തീരുമാനം. ശ്രീചിത്തിര തിരുനാൾ എൻജിനിയറിംഗ് കോളേജിലെയും കെ.എസ്.ആർ.ടി.സി ട്രെയിനിംഗ് സെന്ററിലെയും വിദഗ്ധർ അടങ്ങിയ പരീശീലകരുടെ പാനലിനും പദ്ധതിക്കും ഉടൻ രൂപം നൽകുമെന്ന് ഗതാഗത വകുപ്പ് അധികൃതർ അറിയിച്ചു.

ഇതുകൊണ്ട് പ്രശ്നം അവസാനിക്കില്ലെന്ന വിമർശനം ശക്തമാണ്. ഓവർ ലോഡുമായി റോഡിലിറങ്ങാൻ പറ്റില്ലെന്നും അമിതവേഗം സാദ്ധ്യമല്ലെന്നും ബോദ്ധ്യമായാലേ പൊതുജനത്തിന്റെ ജീവന് സുരക്ഷ ഉറപ്പാക്കാൻ കഴിയൂ.

ക്വാറികളിൽ നിന്ന് പാറ ടിപ്പറുകളിൽ കയറ്റുമ്പോൾ നിയമാനുസൃതമായ തൂക്കത്തിൽ കൂടുതൽ കയറ്റിയിട്ടില്ലെന്ന് ഉറപ്പാക്കേണ്ടത് ജിയോളജി വകുപ്പാണ്. അവർ അതു ചെയ്യാറില്ലെന്നാണ് മോട്ടോർ വാഹനവകുപ്പിന്റെ പരാതി. സർക്കാരിലേക്ക് ക്വാറിയിൽ നിന്ന് റോയൽറ്റി പിരിക്കുന്നത് ലോഡിന്റെ അടിസ്ഥാനത്തിലാണ്. അമിത ലോഡ് കയറ്റുന്നതിലൂടെ റോയൽറ്റി വെട്ടിപ്പിനും ജിയോജളി വകുപ്പ് കൂട്ടുനിൽക്കുകയാണെന്ന് ആരോപണമുണ്ട്. ക്വാറികളിൽ അളവ് തൂക്ക ഉപകരണവുമായി ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് ജിയോളജി വകുപ്പിന് മോട്ടോർ വാഹന വകുപ്പ് ഉടൻ കത്ത് നൽകും.

WEB DESK
Next Story
Share it