Begin typing your search...

സാങ്കേതിക സർവകലാശാല താത്ക്കാലിക വി സിയായി ഡോ. സജി ഗോപിനാഥ് ചുമതലയേറ്റു

സാങ്കേതിക സർവകലാശാല താത്ക്കാലിക വി സിയായി ഡോ. സജി ഗോപിനാഥ് ചുമതലയേറ്റു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സജി ഗോപിനാഥ് കെടിയു താതകാലിക വിസിയായി ചുമതലയേറ്റു. ഡിജിറ്റൽ സർവകലാശാല വിസി ആയ സജി ഗോപിനാഥിന് അധിക ചുമതലയായാണ് കെടിയു വിസി സ്ഥാനം കൂടി നൽകിയത്. മുൻ വിസി സിസാ തോമസ് സർക്കാർ സർവീസിൽ നിന്ന് വിരമിച്ച പശ്ചാത്തലത്തിലാണ് ചുമതല മാറ്റം. സർക്കാർ നൽകിയ മൂന്നംഗ പാനലിൽ നിന്ന് ഇന്നലെയാണ് ഗവർണർ സജീ ഗോപിനാഥിനെ വി സിയായി നിയമിച്ച് വിജ്ഞാപനമിറക്കിയത്.

അനുമതിയില്ലാതെ വി സി സ്ഥാനം ഏറ്റെടുത്തത് വീഴ്ചയെന്ന് കാട്ടി സിസാ തോമസിന് സർക്കാർ ഇന്നലെ കുറ്റാരോപണ പത്രിക നൽകിയിരുന്നു. അനുമതിയില്ലാതെ വി സി സ്ഥാനം ഏറ്റെടുത്തതിനാൽ സിസാ തോമസ് വഹിച്ചിരുന്ന സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ ചുമതലകളിൽ വീഴ്ചയുണ്ടായെന്നും ഇത് അച്ചടക്ക നടപടി സ്വീകരിക്കേണ്ട സാഹചര്യമുണ്ടാക്കിയെന്നും കുറ്റാരോപണ പത്രികയിൽ പറയുന്നു.

കാരണം കാണിക്കൽ നോട്ടീസ് റദ്ദാക്കണമെന്ന സിസാ തോമസിന്റെ ആവശ്യം അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ നിരാകരിച്ചിരുന്നു. സർക്കാരിന് തുടർനടപടിയുമായി മുന്നോട്ടു പോകാമെന്നായിരുന്നു ട്രൈബ്യൂണൽ വ്യക്തമാക്കിയിരുന്നത്. എന്നാൽ കെടിയു വിസിയുടെ ചുമതല വഹിക്കുന്ന സിസ തോമസിനെതിരെ നടപടിയെടുക്കും മുൻപ് സർക്കാർ അവരെ കേൾക്കണമെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു.

Aishwarya
Next Story
Share it