Begin typing your search...

എല്ലാവരും ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകണം, മടി കാണിക്കരുത്; എ കെ ആന്റണി

എല്ലാവരും ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകണം, മടി കാണിക്കരുത്; എ കെ ആന്റണി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ദുരിതബാധിതക്കായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ ആവശ്യപ്പെട്ട് കോൺഗ്രസ് മുതിർന്ന നേതാവ് എ കെ ആൻണി. ദുരിതാശ്വാസ നിധിയിലേക്ക് 50,000 രൂപ സംഭാവന നൽകും. എല്ലാവരും അതിലേക്ക് സംഭാവന നൽകണം. മടി കാണിക്കരുതെന്നും എ കെ ആന്റണി പറഞ്ഞു. കേരളത്തിൽ ഇതുവരെ ഉണ്ടാകാത്ത ദുരന്തമാണ് വയനാട് ഉണ്ടായത്. രാഷ്ട്രീയം മറന്ന് ഈ ദുരന്തത്തിൽ അകപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ പ്രവർത്തനം നടത്തണമെന്നും എ കെ ആന്റണി ആവശ്യപ്പെട്ടു. നേരത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും രമേശ് ചെന്നിത്തലയും സംഭാവന നൽകിയിരുന്നു. കൂടാതെ കോൺഗ്രസ് എംഎൽഎമാരുടെ ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതേസമയം ഒരു മാസത്തെ എംഎൽഎ ശമ്പളം നൽകിയ രമേശ് ചെന്നിത്തലയെ വിമർശിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ രംഗത്തെത്തിയത് വിവാദമായിരുന്നു.

ഇടതുപക്ഷത്തിന് പണം നൽകേണ്ട ആവശ്യമില്ലെന്നും സംഭാവന നൽകാൻ കോൺ?ഗ്രസിന്റേതായ ഫോറങ്ങളുണ്ടെന്നും അതിലൂടെ സംഭാവന നൽകുകയാണ് വേണ്ടതെന്നുമായിരുന്നു സുധാകരൻ പറഞ്ഞത്. സർക്കാരിന് സംഭാവന നൽകണമെന്ന് ഇവിടെയാരും പറഞ്ഞിട്ടില്ലെന്ന് സുധാകരൻ പറഞ്ഞിരുന്നു. സുധാകരന്റെ പ്രസ്താവനയെ വി ഡി സതീശൻ തള്ളിയിരുന്നു. എല്ലാവരും ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകണമെന്നും സർക്കാറിനെ വിമർശിക്കേണ്ട സമയമല്ലിതെന്നും ദുരിതാശ്വാസനിധിയിൽ സുതാര്യത വേണമെന്നുമായിരുന്നു വി ഡി സതീശൻ പറഞ്ഞത്.

കൂടാതെ 2018ലെ പ്രളയവുമായി ബന്ധപ്പെട്ട് പരാതികളുണ്ടെന്ന് വി ഡി സതീശൻ പറഞ്ഞിരുന്നു. എറണാകുളത്ത് തന്നെ സിഎംഡിആർഎഫുമായി ബന്ധപ്പെട്ട് തട്ടിപ്പുണ്ടായി. മുമ്പ് മറ്റ് പല കാര്യങ്ങൾക്ക് വേണ്ടിയും സിഎംഡിആർഎഫിലെ പണം ഉപയോഗിച്ചു. എന്നാൽ ഇപ്പോൾ നൽകുന്ന ഫണ്ട് വയനാടിന് വേണ്ടി മാത്രം ഉപയോഗിക്കണമെന്ന് വി ഡി സതീശൻ പറഞ്ഞിരുന്നു. അതിന് കൃത്യമായ കണക്ക് വേണം. ഇതൊരു രാഷ്ട്രീയ വിവാദമല്ലെന്നും കുറച്ചുകൂടി വ്യക്തത ഇതിലുണ്ടാകണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടിരുന്നു.

WEB DESK
Next Story
Share it