Begin typing your search...

റോഡ് അവസാനിച്ചതറിഞ്ഞില്ല; കാർ പുഴയിൽ വീണ് യുവഡോക്ടർമാർക്ക് ദാരുണാന്ത്യം

റോഡ് അവസാനിച്ചതറിഞ്ഞില്ല; കാർ പുഴയിൽ വീണ് യുവഡോക്ടർമാർക്ക് ദാരുണാന്ത്യം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കൊച്ചിയിൽ വാഹനാപകടത്തിൽ രണ്ടു യുവഡോക്ടർമാരുടെ മരണത്തിനിടയാക്കിയത് വഴിതെറ്റി റോഡ് അവസാനിച്ചതറിയാതെ കാർ മുന്നോട്ടെടുത്തത് കാരണമാണെന്ന് പ്രദേശവാസികൾ. പറവൂർ ഭാഗത്തുനിന്ന് കൊടുങ്ങല്ലൂരിലേക്ക് പോകാൻ എളുപ്പവഴിയെന്ന നിലയിലാണ് ഗോതുരുത്ത് കടവാതുരുത്ത് റൂട്ട് ആളുകൾ തിരഞ്ഞെടുക്കുന്നത്. ഗോതുരുത്തിൽനിന്ന് ഇടത്തേക്ക് തിരിഞ്ഞായിരുന്നു പോകേണ്ടിയിരുന്നത്. എന്നാൽ ഇടത്തോട് തിരിയാതെ വാഹനം നേരേ ഓടിച്ചുപോവുകയായിരുന്നു.

നാലു ഡോക്ടർമാരും ഒരു നേഴ്സും അടങ്ങുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. ശനിയാഴ്ച അർധരാത്രി 12.30-ഓടെയായിരുന്നു അപകടം. എറണാകുളത്ത് ബെർത്ത് ഡേ പാർട്ടി കഴിഞ്ഞ് കൊടുങ്ങല്ലൂരിലേക്ക് പോവുകയായിരുന്നു സംഘം. ഗൂഗിൾ മാപ്പ് ഉപയോഗിച്ചായിരുന്നു സംഘം യാത്ര ചെയ്തത്. കനത്ത മഴയെത്തുടർന്ന് കാഴ്ച വ്യക്തമാകാത്തതാണ് അപകടത്തിന് കാരണമായത്. പുഴയിൽ ജെട്ടിക്ക് സമാനമായ സ്ഥലത്തുനിന്ന് കാർ പുഴയിലേക്ക് ഓടിയിറങ്ങുകയായിരുന്നു.

അതിവേഗത്തിലെത്തിയ കാർ പുഴയിലേക്ക് ചാടി. ഇതുകണ്ടുകൊണ്ടുനിന്ന അബ്ദുൾ ഹക്ക് എന്ന പരിസരവാസി സുഹൃത്തുക്കളെ ഫോണിൽ കാര്യമറിയിച്ചു. കനത്ത മഴയായതിനാൽ ആദ്യഘട്ടത്തിൽ എന്ത് ചെയ്യണമെന്ന് നിശ്ചയമുണ്ടായിരുന്നില്ല. പിന്നീട് ഉടൻ തന്നെ കയർ സംഘടിപ്പിച്ച് ഹക്കിന്റെ അരയിൽകെട്ടി പുഴയിലേക്ക് എടുത്തുചാടി. ആദ്യം കൂട്ടത്തിലുണ്ടായിരുന്ന യുവതിയെയാണ് രക്ഷപ്പെടുത്തിയത്. പിന്നീട് രണ്ടുപേരെക്കൂടെ രക്ഷപ്പെടുത്തി. മരിച്ച രണ്ടുപേർ ഒഴുക്കിൽപ്പെട്ട് ദൂരേക്കുപോയതിനാൽ ചാടാനോ രക്ഷപ്പെടുത്താനോ കഴിഞ്ഞില്ലെന്ന് പ്രദേശവാസി പറയുന്നു.

പോലീസിനെ വിവരമറിയിച്ചിരുന്നു. ഫയർഫോഴ്സിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ആദ്യഘട്ടത്തിൽ സാധിച്ചില്ല. പിന്നീട് ഫയർഫോഴ്സ് എത്തി രണ്ടുമണിക്കൂറോളം തിരച്ചിൽ നടത്തിയ ശേഷമാണ് മൃതദേഹം കണ്ടെത്താൻ സാധിച്ചത്. വടംകെട്ടി വലിച്ചായിരുന്നു കാർ പുഴയിൽനിന്ന് പുറത്തെടുത്തത്.

കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരായ അദ്വൈത്, അജ്മൽ എന്നിവരാണ് മരിച്ചത്.

WEB DESK
Next Story
Share it