Begin typing your search...

ദിവ്യയെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് ആവർത്തിച്ച് കലക്ടർ അരുൺ കെ വിജയൻ, എഡിഎമ്മിൻറെ മരണത്തിനു ശേഷം സംസാരിച്ചിട്ടില്ല

ദിവ്യയെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് ആവർത്തിച്ച് കലക്ടർ അരുൺ കെ വിജയൻ, എഡിഎമ്മിൻറെ മരണത്തിനു ശേഷം സംസാരിച്ചിട്ടില്ല
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി പി ദിവ്യയെ താൻ ക്ഷണിച്ചിട്ടില്ലെന്ന് ആവർത്തിച്ച് ജില്ലാ കലക്ടർ അരുൺ കെ വിജയൻ. യോഗത്തിന് മുമ്പ് ദിവ്യയുടെ ഫോൺ കോൾ തനിക്ക് വന്നിരുന്നു. അതെല്ലാം അന്വേഷണത്തിന്റെ ഭാഗമായി വിശദീകരിച്ചിട്ടുണ്ട്. എനിക്കറിയാവുന്നതെല്ലാം പറഞ്ഞിട്ടുണ്ട്. അത് മാധ്യമങ്ങളോട് പറയാനാവില്ലെന്നും കലക്ടർ അരുൺ കെ വിജയൻ പറഞ്ഞു. പൊലീസ് ഇന്നലെ വൈകിട്ടാണ് തന്റെ ക്യാംപ് ഓഫീസിൽ വെച്ചാണ് മൊഴിയെടുത്തത്. അതിൽ അസ്വാഭാവികതയൊന്നുമില്ല. ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണർക്ക് നൽകിയ മൊഴി തന്നെയാണ് പൊലീസിനും നൽകിയത്. കോൾ റെക്കോർഡ് അടക്കമുള്ള കാര്യങ്ങളെല്ലാം അന്വേഷണസംഘത്തിന് നൽകിയിട്ടുണ്ട്. കേസിൽ അന്വേഷണം നടക്കുകയാണ്. താൻ ദിവ്യയെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ല. താൻ യോഗത്തിലേക്ക് ക്ഷണിച്ചു എന്നത് അവരുടെ ക്ലെയിം ആണല്ലോ എന്നും കലക്ടർ കൂട്ടിച്ചേർത്തു.

ഇതേക്കുറിച്ച് താൻ ജഡ്ജ്മെന്റ് നടത്തുന്നതു ശരിയല്ല. നവീൻബാബുവിന്റെ മരണത്തിനു ശേഷം ദിവ്യയുമായി സംസാരിച്ചിട്ടില്ല. യോഗത്തിനു ശേഷം എഡിഎം നവീൻബാബുവുമായി സംസാരിച്ചിരുന്നുവോയെന്ന ചോദ്യത്തിന്, അന്വേഷണത്തിന്റെ ഭാഗമായതിനാൽ വെളിപ്പെടുത്താനാകില്ലെന്നായിരുന്നു മറുപടി. താൻ അവധി അപേക്ഷ നൽകിയിട്ടില്ല. സ്ഥലംമാറ്റത്തിനും അപേക്ഷ നൽകിയിട്ടില്ല. അതെല്ലാം സർക്കാർ തീരുമാനിക്കേണ്ടതാണ്. സർക്കാർ തീരുമാനത്തിന് അനുസരിച്ച് പ്രവർത്തിക്കും. എഡിഎം നവീൻബാബുവുമായി നല്ല റിലേഷൻഷിപ്പ് ആയിരുന്നു. അവധി നൽകാറുണ്ടായിരുന്നില്ലെന്ന എഡിഎമ്മിന്റെ കുടുംബത്തിന്റെ ആരോപണം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ, അത് ഇവിടെ പരിശോധിച്ചാൽ അറിയാമെന്ന് മറുപടി പറഞ്ഞു. വളരെ നല്ല വർക്കിങ് റിലേഷൻഷിപ്പ് ആയിരുന്നു എഡിഎമ്മുമായിട്ട് ഉണ്ടായിരുന്നത്. പെട്രോൾ പമ്പ് എൻഒസിയുമായി ബന്ധപ്പെട്ട് പി പി ദിവ്യയുമായി താൻ സംസാരിച്ചിട്ടില്ലെന്നും കലക്ടർ വ്യക്തമാക്കി.

പെട്രോൾ പമ്പ് എൻഒസിയുമായി ബന്ധപ്പെട്ട ഫയലിന്റെ സ്‌ക്രൂട്ടിനി മാത്രമാണ് താൻ നടത്തിയത്. അത് അന്വേഷണമെന്ന് പറയാനാവില്ല. ഇതു സംബന്ധിച്ച റിപ്പോർട്ടും ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണർക്ക് നൽകിയിട്ടുണ്ട്. അന്തിമ റിപ്പോർട്ട് പുറത്തു വിടേണ്ടത് സർക്കാരാണ്. ഈ വിഷയങ്ങൾ ഉണ്ടാകുന്നതിനു മുമ്പ് പെട്രോൾ പമ്പുമായി ബന്ധപ്പെട്ട വിഷയങ്ങളൊന്നും അറിവുണ്ടായിരുന്നില്ല. ആരോപണങ്ങളെക്കുറിച്ചും അറിവുണ്ടായിരുന്നില്ലെന്നും കലക്ടർ വ്യക്തമാക്കി.

WEB DESK
Next Story
Share it