ആരിൽ നിന്നും പണം വാങ്ങിയിട്ടില്ല: അമ്മക്കൊപ്പം സമരത്തിന് ഒരുങ്ങി പ്രമോദ് കോട്ടൂർ
പിഎസ്‌സി അംഗത്വത്തിന് കോഴ വാങ്ങിയെന്ന പരാതിയിൽ കുറ്റം നിഷേധിച്ച് പ്രമോദ് കൂട്ടോളി. താൻ ആരുടെയും പക്കൽ നിന്നും പണം വാങ്ങിയിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം പരാതിക്കാരനായ ശ്രീജിത്ത് ആര്‍ക്ക് എപ്പോൾ എവിടെ വച്ച് പണം കൊടുത്തുവെന്ന് പരാതിക്കാരനും പാര്‍ട്ടിയും വ്യക്തമാക്കണം. ഈ സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ട്. അമ്മയെയും കൂട്ടി പരാതിക്കാരൻ്റെ വീടിന് മുന്നിൽ സമരമിരിക്കും.
ഈ കാര്യത്തിൽ എനിക്കെൻ്റെ അമ്മയെ ബോധ്യപ്പെടുത്തണമെന്നും അതിനായാണ് താൻ പരാതിക്കാരൻ്റെ വീടിന് മുന്നിലേക്ക് സമരത്തിനായി പോകുന്നതെന്നും പ്രമോദ് മാധ്യമങ്ങൾക്ക് മുന്നിൽ വ്യക്തമാക്കി. ചേവായൂര്‍ സ്വദേശിയായ പ്രമോദ് കോട്ടൂളി പ്ലൈവുഡ് വ്യാപാരിയാണ്. ഇദ്ദേഹം സിപിഎം ഏരിയാ കമ്മിറ്റി അംഗമായിരുന്നു. ഇന്ന് ചേര്‍ന്ന പാര്‍ട്ടി ഏരിയാ കമ്മിറ്റി യോഗത്തിൽ ജില്ലാ നേതാക്കൾ ഉൾപ്പടെ പങ്കെടുത്ത് പ്രമോദിനെ പുറത്താക്കാൻ തീരുമാനിക്കുകയായിരുന്നു.