Begin typing your search...

ലോക്സഭാ സീറ്റ് ലഭിച്ചില്ല; ഇടഞ്ഞ് നിൽക്കുന്ന ആർ.ജെ.ഡിയെ അനുനയിപ്പിക്കാൻ നീക്കവുമായി ഇടത് മുന്നണി

ലോക്സഭാ സീറ്റ് ലഭിച്ചില്ല; ഇടഞ്ഞ് നിൽക്കുന്ന ആർ.ജെ.ഡിയെ അനുനയിപ്പിക്കാൻ നീക്കവുമായി ഇടത് മുന്നണി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ലോക്സഭാ സീറ്റ് കിട്ടാത്തതിനെ തുടർന്ന് ഇടതുമുന്നണിയോട് ഇടഞ്ഞ ആർ.ജെ.ഡിയെ അനുനയിപ്പിക്കാൻ നീക്കം. ഇടതുമുന്നണി കൺവീനർ ഇ.പി.ജയരാജൻ ആർ.ജെ.ഡി നേതാവ് എം.വി ശ്രേയാംസ് കുമാറുമായി ചർച്ച നടത്തി. ബോർഡ് കോർപറേഷൻ സ്ഥാനങ്ങൾ രാജി വെക്കാനുള്ള തീരുമാനത്തിൽ നിന്ന് ആർ.ജെ.ഡി പിന്നോട്ട് പോകണമെന്ന് ഇ.പി.ജയരാജൻ ആവശ്യപ്പെട്ടു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ ആർ.ജെ.ഡിക്ക് ഒരു സീറ്റ് വേണമെന്ന് ആവശ്യം നേതൃത്വം ഇടതുമുന്നണിയെ അറിയിച്ചിരുന്നു. ഉഭയകക്ഷി ചർച്ച നടത്തി മാത്രമേ സീറ്റ് വിഭജനം തീരുമാനിക്കാവൂ എന്നുള്ളതായിരുന്നു ആർ.ജെ.ഡി ആവശ്യം. എന്നാൽ ചർച്ചകൾ ഇല്ലാതെ തന്നെ മുന്നണിയോഗം വിളിച്ച് നേതൃത്വം സീറ്റ് വിഭജനം പൂർത്തിയാക്കി.ഇതോടെയാണ് ആർ.ജെ.ഡി നേതൃത്വം ഇടഞ്ഞത്. പാർട്ടിക്ക് ലഭിച്ച ബോർഡ് കോർപ്പറേഷൻ സ്ഥാനങ്ങൾ രാജിവെക്കാനാണ് ആർ.ജെ.ഡി തീരുമാനിച്ചത് .ഇതിന് പിന്നാലെയാണ് ഇടത് നേതൃത്വം അനുനയ നീക്കവുമായി രംഗത്ത് വന്നത്.

എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ ആർ.ജെ.ഡി സംസ്ഥാന അധ്യക്ഷൻ എം വി ശ്രയാംസ് കുമാറുമായി എ.കെ.ജി സെൻററിൽ വെച്ച് ചർച്ച നടത്തി. കടുത്ത തീരുമാനങ്ങൾ പാടില്ലെന്ന് എൽ.ഡി.എഫ് കൺവീനർ പറഞ്ഞു. ഇതോടെ നേതൃത്വം അയഞ്ഞു. ബോർഡ് കോർപറേഷൻ സ്ഥാനങ്ങൾ രാജി വെക്കാനുള്ള തീരുമാനത്തിൽ നിന്ന് ആർ.ജെ.ഡി പിന്നോട്ട് പോകും. സംസ്ഥാന കമ്മിറ്റി വിളിച്ച് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കും

WEB DESK
Next Story
Share it