Begin typing your search...

'ഡബ്ല്യുസിസിയെ തള്ളിപ്പറയാൻ ശ്രമിച്ചില്ല, സഹപ്രവർത്തകൻ തെറ്റ് ചെയ്തിട്ടില്ലെന്ന് വിശ്വസിക്കാൻ പാടാണ് എന്നാണ് ഉദ്ദേശിച്ചത്'; ഇന്ദ്രൻസ്

ഡബ്ല്യുസിസിയെ തള്ളിപ്പറയാൻ ശ്രമിച്ചില്ല, സഹപ്രവർത്തകൻ തെറ്റ് ചെയ്തിട്ടില്ലെന്ന് വിശ്വസിക്കാൻ പാടാണ് എന്നാണ് ഉദ്ദേശിച്ചത്; ഇന്ദ്രൻസ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഡബ്ല്യുസിസിയെ തള്ളിപ്പറയാൻ ശ്രമിച്ചിട്ടില്ലെന്ന് നടൻ ഇന്ദ്രൻസ്. സഹപ്രവർത്തകൻ തെറ്റ് ചെയ്തു എന്നത് വിശ്വസിക്കാൻ പാടാണ് എന്ന് മാത്രമാണ് താൻ ഉദ്ദേശിച്ചത് എന്നും ഇന്ദ്രൻസ് ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. തന്റെ വാക്കുകൾ ആരെയെങ്കിലും മുറിപ്പെടുത്തിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു എന്നും ഇന്ദ്രൻസ് കൂട്ടിച്ചേർത്തു.

ഇന്ദ്രൻസിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

കഴിഞ്ഞ ദിവസം ന്യൂ ഇന്ത്യൻ എക്‌സ്പ്രസിൽ വന്ന അഭിമുഖവുമായി ബന്ധപ്പെട്ട് ചില സുഹൃത്തുക്കളുടെ അഭിപ്രായം കാണാനും കേൾക്കാനും ഇടയായി. ആരെയെങ്കിലും വേദനിപ്പിക്കാനോ കുറ്റപ്പെടുത്താനോ ബോധപൂർവ്വം ശ്രമിച്ചിട്ടില്ല. ഡബ്ല്യുസിസിയെ തള്ളിപ്പറയാനല്ല ശ്രമിച്ചത്.

ചിലരെങ്കിലും അഭിമുഖത്തിൽ പറയാത്ത കാര്യങ്ങൾ തെറ്റിദ്ധാരണയുണ്ടാക്കുന്ന തരത്തിൽ പ്രചരിപ്പിക്കുന്നതായി കണ്ടു. എന്റെ ഒരു സഹപ്രവർത്തകൻ തെറ്റ് ചെയ്തു എന്നത് വിശ്വസിക്കാൻ പാടാണ് എന്ന് മാത്രമാണ് ഉദ്ദേശിച്ചത്. പെൺകുട്ടിയെ മകളെ പോലെത്തന്നെയാണ് കാണുന്നത്. അവരുടെ വേദനയിൽ ഒപ്പം തന്നെയുണ്ട്.

മനുഷ്യരുടെ സങ്കടങ്ങൾ വലിയ തോതിൽ വേദനിപ്പിക്കാറുണ്ട്. എല്ലാ നിലവിളികളും തിരിച്ചറിയാനുള്ള ജീവിത സാഹചര്യങ്ങളിലൂടെയാണ് കടന്ന് വന്നത്. നിൽക്കുന്ന മണ്ണിനെ കുറിച്ച് നല്ല ബോധമുണ്ട്. എന്റെ വാക്കുകൾ ആരെയെങ്കിലും മുറിപ്പെടുത്തിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു.

എല്ലാവരോടും സ്‌നേഹം

ഇന്ദ്രൻസ്

Ammu
Next Story
Share it